മിലിപോള്‍ ഖത്തര്‍-2016 ന് തുടക്കം

മിലിപോള്‍ ഖത്തര്‍-2016 ന് തുടക്കം
ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 35 രാജ്യങ്ങളില്‍ നിന്നായി 220 സുരക്ഷാ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.
മേഖലയിലെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പ്രധാന പ്രദര്‍ശനമായ മിലിപോള്‍ ഖത്തര്‍-2016 പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 35 രാജ്യങ്ങളില്‍ നിന്നായി 220 സുരക്ഷാ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മിലിപോള്‍ ഖത്തര്‍ 2016 ആഭ്യന്തര സുരക്ഷാ പ്രദര്‍ശനത്തിന് , ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രൗഡോജ്ജ്വലമായ ചടങ്ങോടെയാണ് തുടക്കം കുറിച്ചത്. നിരവധി വിദേശ രാജ്യങ്ങളിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കുവൈത്ത് ഡെപ്യൂട്ടി പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അല്‍ സഹാബ്, ഒമാന്‍ ആഭ്യന്തര മന്ത്രി സയിദ് ഹമദ് ബിന്‍ ഫയ്സല്‍ അല്‍ ബൂസൈയ്ദി, ടുണീഷ്യ ആഭ്യന്തര മന്ത്രി ഹെദി മെജ്ദൗബ്, അറബ് ആഭ്യന്തര വകുപ്പ് മന്ത്രിമാരുടെ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അലി കൊമന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പവലിയനുകള്‍ സന്ദര്‍ശിച്ചു.
2014 നെക്കാള്‍ അമ്പത് ശതമാനം കൂടുതല്‍ സ്ഥാപനങ്ങള്‍ ഇത്തവണത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിലെ 7,700 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം ഒരുക്കിയത് . ഖത്തറില്‍ നിന്നും ഇത്തവണ സുരക്ഷയുമായി ബന്ധപ്പെട്ട 47 കമ്പനികളും, ഫ്രാന്‍സില്‍ നിന്നും 27 കമ്പനികളും പങ്കെടുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലില്ലാത്ത എട്ടുരാജ്യങ്ങളില്‍ നിന്നടക്കം 44 പുതിയ ഉത്പന്നങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിലുള്ളത്.
Adjust Story Font
16

