'സെയില്‍സ്മാ'ന്റെ നേട്ടത്തില്‍ ഖത്തറിനും അഭിമാനനിമിഷം

'സെയില്‍സ്മാ'ന്റെ നേട്ടത്തില്‍ ഖത്തറിനും അഭിമാനനിമിഷം
ഖത്തര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക സഹായത്തോടെയാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ആഴ്ച തന്നെ ഫര്‍ഹാദി ദോഹയിലെത്തും.
മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ചിത്രം സെയില്‍സ്മാന്റെ നേട്ടത്തില്‍ ഖത്തറിനും അഭിമാനിക്കാന്‍ വകയുണ്ട്. ഖത്തര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക സഹായത്തോടെയാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ആഴ്ച തന്നെ ഫര്‍ഹാദി ദോഹയിലെത്തും.
അമേരിക്കയിലെ ലോസ്ആഞ്ചലസില്‍ നടന്ന ഓസ്‌കാര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ മികച്ച വിദേശ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട സെയില്‍സ്മാന് മറ്റൊരു സവിശേഷത കൂടിയുണ്ട് .അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍െറ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഓസ്കര്‍ ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ വാര്‍ത്തകളിലിടം നേടിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ചിത്രത്തിന്റെ നിര്‍മ്മാണം ഖത്തറിന്റെ സഹായത്തോടെയായിരുന്നു. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള ഖത്തറിന്റെശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി മാറുകയായിരുന്നു ഓസ്‌കാര്‍ അവാര്‍ഡ് വേദി.
അസ്ഗര്‍ ഫര്‍ഹാദിയുടെ ദി സെയില്‍സ്മാന്‍ അടക്കം ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച അഞ്ച് ചിത്രങ്ങളാണ് കാന്‍ മേളയില്‍ പുരസ്കാരങ്ങള്‍ നേടിയത്. ഡി.എഫ്.ഐ ധനസഹായത്തോടെ നിര്‍മിച്ച അഞ്ച് ചിത്രങ്ങള്‍ കഴിഞ്ഞ സെപ്തംബറില്‍ നടന്ന 73ാമത് വെനിസ് ചലച്ചിത്രമേളയിലും 2016 സരജാവോ ഫിലിം ഫെസ്റ്റിവെലിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
Adjust Story Font
16

