ഖത്തര്‍ അമേരിക്കയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങും

ഖത്തര്‍ അമേരിക്കയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങും
12 കോടി ഡോളറിന് എഫ് 15 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച പ്രാഥമിക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു
അമേരിക്കയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ ഒരുങ്ങുന്നു. 12 കോടി ഡോളറിന് എഫ് 15 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച പ്രാഥമിക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎസ് നാവികസേനയുടെ രണ്ട് കപ്പലുകള്‍ ദോഹയിലെത്തി. മേഖലയെ ശക്തിപ്പെടുത്തുകയാണ് ഖത്തറിലെ സൈനികതാവളത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി അറിയിച്ചു.
തീവ്രവാദ പ്രവണതകളെ ചെറുക്കാനും അമേരിക്കയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് പുതിയ കരാറെന്ന് ഖത്തര്‍ പ്രതിരോധ സഹമന്ത്രി ഡോക്ടര്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ പറഞ്ഞു. അമേരിക്കയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള പ്രാഥമിക കരാറില്‍ ഒപ്പുവെച്ച ശേഷം വാഷിംഗ്ടണിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി കരാര്‍ ഒപ്പുവെച്ച ശേഷം ഇതു വഴി അമേരിക്കയില്‍ അറുപതിനായിരം പേര്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയുമായുള്ള സംയുക്ത സൈനിക സഹകരണം തുടരുമെന്നതിലേക്കുള്ള സൂചന കൂടിയാണ് പുതിയ കരാര്‍.
അതിനിടെ രണ്ട് അമേരിക്കന്‍ നാവികസേനാ കപ്പലുകള്‍ ദോഹ തീരത്തെത്തി. ഖത്തറിലെ അമീരി നാവികസേനയുമൊത്തുള്ള സംയുക്ത പരിശീലനത്തിനെത്തിയ സൈനികരെ അമീരി നാവികസേനാംഗങ്ങള്‍ ഹമദ് തുറമുഖത്ത് സ്വീകരിച്ചു. അതേസമയം ഖത്തറില്‍ തുര്‍ക്കി സൈനിക താവളം സ്ഥാപിക്കുന്നതിലൂടെ ഗള്‍ഫ് നാടുകളുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനാവുമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മുസും പ്രസ്താവിച്ചതായി ഖത്തര്‍ ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16

