Quantcast

ബഹ്റൈന്‍ കരകൗശല പ്രദര്‍ശന മേള ശ്രദ്ധേയമായി

MediaOne Logo

Jaisy

  • Published:

    12 May 2018 5:52 AM IST

ബഹ്റൈന്‍ കരകൗശല പ്രദര്‍ശന മേള ശ്രദ്ധേയമായി
X

ബഹ്റൈന്‍ കരകൗശല പ്രദര്‍ശന മേള ശ്രദ്ധേയമായി

ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയാണ് ഒരാഴ്ചക്കാലത്തെ മേളക്ക് നേത്യത്വം നൽകിയത്

ബഹ്റൈനിന്റെ പൈത്യകത്തെയും സംസ്കാരത്തെയും അടുത്തറിയാനുതകുന്ന രീതിയിൽ സംഘടിപ്പിച്ച കരകൗശല പ്രദർശന മേള ശ്രദ്ധേയമായി. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയാണ് ഒരാഴ്ചക്കാലത്തെ മേളക്ക് നേത്യത്വം നൽകിയത്.

ബഹ്റൈനിന്റെ തലസ്ഥാന നഗരിയായ മനാമയിലെ ബാബുൽ ബഹ്റൈൻ പരിസരത്താണ് രാജ്യത്തെ കരകൗശല പാരമ്പര്യത്തിന്റെ നിറക്കാഴ്ചകളുമായി പ്രദർശന മേള നടന്നത്. പരമ്പരാഗത കൈത്തൊഴിലുകൾക്കും ഉല്പന്നങ്ങൾക്കും പ്രോൽസാഹനം നൽകുകയായിരുന്നു മേളയുടെ ലക്ഷ്യം. ആകർഷകമായ കരകൗശല വസ്തുക്കളൊരുക്കിയ സ്റ്റാളുകളിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇരുപതോളം വിദഗ്ദരുടെ കൈത്തൊഴിൽ മികവ് പരിചയപ്പെടാൻ അവസരമൊരുക്കിയിരുന്നു.എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നിരവധി കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി . മേള സന്ദർശിക്കാൻ പ്രവാസികളടക്കം നിരവധി പേരാണെത്തിച്ചേർന്നത്. കരകൗശല വിദ്യയിലേക്ക് പുതുതലമുറയെ ആകർഷിക്കാൻ വിവിധ പഠനപരിശീലന പരിപാടികളും ഒരുക്കിയിരുന്നു.

Next Story