Quantcast

ബാബുരാജിന് ആദരമായി ചെറുമകളുടെ മെഹ്ഫില്‍

MediaOne Logo

Subin

  • Published:

    12 May 2018 11:31 AM GMT

ബാബുരാജിന് ആദരമായി ചെറുമകളുടെ മെഹ്ഫില്‍
X

ബാബുരാജിന് ആദരമായി ചെറുമകളുടെ മെഹ്ഫില്‍

സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്റെ ചെറുമകള്‍ അവതരിപ്പിച്ച മെഹ്ഫില്‍ പ്രവാസി സംഗീതാസ്വാദകര്‍ക്കു ഹൃദ്യമായ അനുഭവമായി...

മലയാളത്തിന്റെ അനുഗ്രഹീത സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്റെ ചെറുമകള്‍ അവതരിപ്പിച്ച മെഹ്ഫില്‍ പ്രവാസി സംഗീതാസ്വാദകര്‍ക്കു ഹൃദ്യമായ അനുഭവമായി. 'ബാബുക്ക കേള്‍ക്കാന്‍' എന്ന പേരില്‍ കുവൈത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയിലാണ് ബാബുരാജിന്റെ ചെറുമകള്‍ നിമിഷ സലിം ഗാനാഞ്ജലി അവതരിപ്പിച്ചത്.

അബ്ബാസിയ കമ്യൂണിറ്റി ഹാളിലായിരുന്നു പാട്ടുകച്ചേരി. കോഴിക്കോട്ടെ സംഗീതവേദികളെ അനുസ്മരിപ്പിക്കുന്ന നിറഞ്ഞ സദസ്സില്‍ ബാബുക്കയുടെ കൊച്ചു മകള്‍ മനമറിഞ്ഞ് പാടിയപ്പോള്‍ സംഗീത സ്‌നേഹികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മധുരം കൂടിയായപ്പോള്‍ സദസ്സ് ഗൃഹാതുരത്വത്തിന്റെ ഈണത്തില്‍ അലിഞ്ഞ് ചേര്‍ന്നു. സംഗീത സംവിധായകന്‍ ബേണി തബലിസ്റ്റ് അക്ബര്‍ മലപ്പുറം ബഷീര്‍ കൊയിലാണ്ടി ഹാഷിര്‍ ബഷീര്‍ എന്നിവര്‍ ഗാനാഞ്ജലിക്ക് താളവും മേളവും പകര്‍ന്നു. കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷനാണ് 'ബാബുക്ക കേള്‍ക്കാന്‍' എന്ന പേരില്‍ സംഗീത പരിപാടി ഒരുക്കിയത്.

TAGS :

Next Story