Quantcast

ഖത്തറില്‍ പികെ റഹീം അനുസ്മരണം നടത്തി

MediaOne Logo

admin

  • Published:

    13 May 2018 5:40 PM IST

ഖത്തറിലെ തൃശൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ പി. കെ റഹീം അനുസ്മരണം നടത്തി. ജമാഅത്തെ ഇസ്ലാമി നേതാവും തണല്‍ ഓര്‍ഫനേജ് ഡയറക്ടറുമായിരുന്ന പി. കെ റഹീം നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ ശില്‍പ്പികൂടിയായിരുന്നുവെന്ന് അനുസ്മരണയോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി. ടി ഫൈസല്‍ വൈസ് പ്രസിഡന്റ് കെ. ടി അബ്ദു റഹ്മാന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. എം.എ സുലൈമാന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. അസീസ് മഞ്ഞിയില്‍, സക്കീര്‍ ഹുസൈന്‍, റഫീഖ് തങ്ങള്‍, കാദര്‍ കുട്ടി മാസ്റ്റര്‍. കെ.കെ നാസിമുദ്ദീന്‍, ഷെജീര്‍, ഫൈസല്‍ വാടാനപ്പള്ളി എന്നിവര്‍ സംസാരിച്ചു. വി.എ റഷീദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ അതീഖ് റഹ്മാന്‍ സമാപനം നിര്‍വ്വഹിച്ചു.

Next Story