സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സാമൂഹ്യ സംവാദം തുടങ്ങി

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സാമൂഹ്യ സംവാദം തുടങ്ങി
കിങ് അബ്ദുല്‍ അസീസ് നാഷണല്‍ ഡയലോഗ് സെന്‍ററില്‍ നടക്കുന്ന ദ്വിദിന സംവാദം തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി ഉല്‍ഘാടനം ചെയ്തു
സൗദി തൊഴിൽ മന്ത്രാലയം സംഘടിപ്പിക്കുന്ന എട്ടാമത് സാമൂഹ്യ സംവാദം റിയാദില്‍ ആരംഭിച്ചു. കിങ് അബ്ദുല്‍ അസീസ് നാഷണല്‍ ഡയലോഗ് സെന്‍ററില്‍ നടക്കുന്ന ദ്വിദിന സംവാദം തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി ഉല്‍ഘാടനം ചെയ്തു.
രാജ്യപുരോഗതിയില്‍ സാമൂഹിക സംവാദത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി പറഞ്ഞു. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കുക, തൊഴില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുക എന്നിവയാണ് മുഖ്യമായും ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ തൊഴില്‍ മേഖലകളും സര്‍ക്കാര്‍ വിഭാഗങ്ങളും പൊതുസമൂഹവും ചേര്‍ന്ന് തൊഴില്‍ വിപണിയുടെ പരിഷ്ക്കരണം സാധ്യമാക്കുക, സൗദി മാനവ വിഭവശേഷിയെ വിപണിക്ക് അനുകൂലമായി പരിശീലിപ്പിക്കുക എന്നിവയാണ് സംവാദത്തിന്റെ ലക്ഷ്യം. തുടര്‍ച്ചയായ സംവാദങ്ങളിലൂടെയും ആസൂത്രണങ്ങളിലൂടെയും ഒരു സമ്പൂര്‍ണ തൊഴില്‍ പോളിസി രൂപപ്പെടുത്തേണ്ടതുണ്ട്. തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായും സംവാദം സാധ്യമാക്കണം. തൊഴില്‍ വിപണിയുടെ കാതലായ മാറ്റത്തിനും അനുകൂലമായ പരിഷ്ക്കരണത്തിനും ദേശീയ സംവാദം നിമിത്തമാകുമെന്നും ഹഖ്ബാനി പറഞ്ഞു.
തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍, സാമൂഹിക സുരക്ഷ ജനറല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഗവര്‍ണര്‍ സുലൈമാന്‍ അല്‍ഖുവൈസ്, കിങ് അബ്ദുല്‍ അസീസ് നാഷണല്‍ ഡയലോഗ് സെന്‍റര്‍ സെക്രട്ടറി ജനറല്‍ ഫൈസല്‍ മുഅമ്മര്‍, മാനവ വിഭവശേഷി വികസന ഫണ്ട് ജനറല്‍ മാനേജര്‍ ഡോ. അബ്ദുല്‍ കരീം അന്നുജൈദി, മൻസൂർ അശ്ശത്രി, നിദാൽ റിദ് വാൻ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു. സംവാദം വ്യാഴാഴ്ച വൈകീട്ട് സമാപിക്കും.
Adjust Story Font
16

