Quantcast

ബഹ്റൈനിലെ തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് പരിഗണന നൽകാൻ നിർദേശം

MediaOne Logo

Trainee

  • Published:

    13 May 2018 9:43 AM IST

ബഹ്റൈനിലെ തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് പരിഗണന നൽകാൻ നിർദേശം
X

ബഹ്റൈനിലെ തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് പരിഗണന നൽകാൻ നിർദേശം

ബഹ്റൈന്‍ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് നിർദേശം നൽകിയത്

ബഹ് റൈനിലെ തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് കൂടുതൽ പരിഗണന നൽകാൻ നിർദേശം. ബഹ് റൈന്‍ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് നിർദേശം നൽകിയത്. ബഹ് റൈനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഒസാമ അൽ അബ് സിയാണ് നിർദേശിച്ചത്. തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് മുൻ ഗണന ലഭിക്കുന്ന രീതിയിലുള്ള സമീപനം കമ്പനികൾ സ്വീകരിക്കുന്നുണ്ടോ എന്ന പരിശോധനകൾ എൽ.എം.ആർ.എ ഇൻസ്പെക്ഷൻ ക്യാമ്പയിനുകൾ സംഘടിപ്പീക്കും. ആവശ്യമായ അളവിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയിൽ നിന്ന് സ്വദേശികളെ സംരക്ഷിക്കുവാൻ അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സ്യഷ്ടിക്കേണ്ടതുണ്ടെന്നും തൊഴിൽ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന് പക്ഷം വർക്ക് പെർമിറ്റിനുള്ള ഫീസ് തുക വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഒസാമ അൽ അബ്സി വ്യക്തമാക്കി.

Next Story