സിബിഎസ്ഇ ഇന്‍റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്താനുള്ള തീരുമാനം; ഖത്തറിലെ രക്ഷിതാക്കള്‍ക്ക് ആശങ്ക

- Published:
13 May 2018 10:48 AM IST

സിബിഎസ്ഇ ഇന്‍റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്താനുള്ള തീരുമാനം; ഖത്തറിലെ രക്ഷിതാക്കള്‍ക്ക് ആശങ്ക
സി.ബി.എസ്.ഇ. ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം അടുത്ത അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്.ഇ പാഠ്യപദ്ധതി ഉണ്ടാകില്ലെന്ന വിവരം ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ അധികതര്‍ രക്ഷിതാക്കളെ അറിയിച്ചു തുടങ്ങി
സിബിഎസ്ഇ ഇന്‍റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ആശങ്ക . 2017 ഏപ്രിലില്‍ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ, സിബിഎസ്ഇ (ഐ) സിലബസില്‍ പഠനം നടത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ നാഷണല്‍ പാഠ്യപദ്ധതിയിലാണ് തുടര്‍ന്ന് പഠിക്കുക.
സി.ബി.എസ്.ഇ. ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം അടുത്ത അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്.ഇ പാഠ്യപദ്ധതി ഉണ്ടാകില്ലെന്ന വിവരം ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ അധികതര്‍ രക്ഷിതാക്കളെ അറിയിച്ചു തുടങ്ങി . അടുത്ത അധ്യയന വര്‍ഷം മുതല്‍ നിലവിലെ സി.ബി.എസ്.ഇ(ഐ) വിദ്യാര്‍ഥികളെ ദേശീയ പാഠ്യപദ്ധതി യിലേക്ക് ലയിപ്പിക്കും. ഏപ്രില്‍ മുതലാണ് അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത്. ഖത്തറിലിപ്പോള്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സി.ബി.എസ്.ഇ സിലബസും സി.ബി.എസ്.ഇ ഇന്റര്‍നാഷണല്‍സിലബസും നിലവിലുള്ളത് . കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ദേശീയ പാഠ്യപദ്ധതിയായിരിക്കും അവശേഷിക്കുക.
പാഠ്യപദ്ധതിയുടെ മാറ്റത്തെക്കുറിച്ച് സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചില സ്‌കൂളുകള്‍ രക്ഷിതാക്കളെ ഇതുവരെ വിവരമറിയിച്ചിട്ടില്ല.വിവിധ ഗള്‍ഫ് നാടുകളി ല്‍ നിന്ന് രണ്ടായിരത്തോളം രക്ഷിതാക്കള്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഹര്‍ജി തയ്യാറാക്കി സി.ബി.എസ്.ഇ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. രണ്ട് സിലബസുകളും തമ്മിലുള്ള അനതരം കുട്ടികളുടെ പ0നത്തെ ബാധിക്കുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക
Adjust Story Font
16
