Quantcast

ഇന്ന് ഹജ്ജ് കര്‍മത്തിന്റെ മൂന്നാം ദിനം 

MediaOne Logo

Subin

  • Published:

    13 May 2018 10:56 AM GMT

ഇന്ന് ഹജ്ജ് കര്‍മത്തിന്റെ മൂന്നാം ദിനം 
X

ഇന്ന് ഹജ്ജ് കര്‍മത്തിന്റെ മൂന്നാം ദിനം 

മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളില്‍ രാപാര്‍ത്ത് മൂന്ന് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കും. ഇതോടെ ഹജജിന് പരിപൂര്‍ണ്ണ സമാപനമാവും.

ഹജ്ജിന്റെ മൂന്നാം ദിനമായ ഇന്ന് തീര്‍ഥാടകര്‍ നിരവധി കര്‍മങ്ങള്‍ നിര്‍വഹിക്കും. കര്‍മങ്ങള്‍ നിര്‍വഹിച്ച് ഇഹ്‌റാമില്‍ നിന്നും ഒഴിവാകുന്നതോടെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഹജ്ജ് അവസാനിക്കുന്നത് വരെ തീര്‍ഥാടകര്‍ മിനായിലെ തമ്പുകളിലാണ് താമസിക്കുക.

അറഫയില്‍ നിന്ന് ഇന്നലെ രാത്രി മുസ്ദലിഫയില്‍ എത്തിയ ഹാജിമാര്‍ അവിടെ രാപാര്‍ത്ത ശേഷം മിനായിലേക്ക് മടങ്ങി തുടങ്ങി. ആകാശത്തിന് താഴെ ഭൂമിക്ക് മുകളില്‍ യാതൊരു സൗകര്യവുമില്ലാതെ മുസ്ദലിഫയില്‍ വിശ്രമിച്ച് ധാരാളമായി അള്ളാഹുവിനെ ഓര്‍ക്കുകയായിരുന്നു തീര്‍ഥാടകര്‍. പിശാചിന്റെ പ്രതീകാത്മക സ്തൂപമായ ജംറകളില്‍ എറിയാനുള്ള കല്ലും ശേഖരിച്ചാണ് തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ തിരിച്ചെത്തുന്നത്.

ഭൂരിഭാഗം തീര്‍ഥാടകരും കാല്‍നടയായാണ് തമ്പുകളിലെത്തുന്നത്. അവിടെ നിന്നും ജംറയിലെത്തി ഹാജിമാര്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ജംറത്തുല്‍ അഖബയില്‍ ഏഴു കല്ലുകളാണ് ഇന്ന് എറിയേണ്ടത്. കല്ലേറിന് ശേഷം മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫ് അഥവാ കഅ്ബാ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് സഫ മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണം നടത്തും. ബലി കര്‍മം നിര്‍മം നിര്‍വഹിച്ച് മുടി മുറിച്ച് തീര്‍ഥാടകര്‍ ഹജ്ജിന്റെ വേഷത്തില്‍ നിന്നും ഒഴിവാകും. ഇതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും, മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളില്‍ രാപാര്‍ത്ത് മൂന്ന് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കും. ഇതോടെ ഹജജിന് പരിപൂര്‍ണ്ണ സമാപനമാവും.

TAGS :

Next Story