Quantcast

ബില്‍ ഗേറ്റ്സുമായി ചേര്‍ന്ന് യുഎഇ പത്ത് കോടി ഡോളറിന്റെ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു

MediaOne Logo

Jaisy

  • Published:

    13 May 2018 6:06 PM GMT

ബില്‍ ഗേറ്റ്സുമായി ചേര്‍ന്ന് യുഎഇ പത്ത് കോടി ഡോളറിന്റെ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു
X

ബില്‍ ഗേറ്റ്സുമായി ചേര്‍ന്ന് യുഎഇ പത്ത് കോടി ഡോളറിന്റെ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു

ഉഷ്ണമേഖലാ രോഗങ്ങളെ നേരിടുന്നതിനാണ് ഈ തുക ഉപയോഗിക്കുക

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായി ചേര്‍ന്ന് യുഎഇ പത്ത് കോടി ഡോളറിന്റെ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു. ഉഷ്ണമേഖലാ രോഗങ്ങളെ നേരിടുന്നതിനാണ് ഈ തുക ഉപയോഗിക്കുക. യുഎഇ ഓര്‍ഡര്‍ ഓഫ് ഫെഡറേഷന്‍ ബഹുമതി നല്‍കി ബില്‍ഗേറ്റ്സിനെ ആദരിച്ചു.

അബൂദബിയില്‍ നടക്കുന്ന ആരോഗ്യ ഉച്ചകോടിയിലാണ് യു എ ഇ ബില്‍ഗേറ്റ്സിന്റെ ബില്‍ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പത്ത് കോടി ഡോളറിന്റെ ജീവകാരുണ്യ നിധി പ്രഖ്യാപിച്ചത്. മിഡിലീസ്റ്റ് വടക്കന്‍ ആഫ്രിക്ക രാജ്യങ്ങളില്‍ നിരവധി പേരെ ബാധിക്കുന്നതും എന്നാല്‍ അവഗണിക്കപ്പെട്ടതുമായ ഉഷ്ണമേഖലാ രോഗങ്ങളെ നേരിടുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കുക. റിവര്‍ ബ്ലൈന്‍ഡ്നസ് എന്നറിയപ്പെടുന്ന അന്ധത ഈ വിഭാഗത്തില്‍പെടുന്ന രോഗങ്ങളിലൊന്നാണ്. ജീവകാരുണ്യ നിധിയിലേക്ക് ആദ്യഘട്ടമായി യു എ ഇ 20 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തു. അത്ര തന്നെ തുക ഗേറ്റ്സ് ഫൗണ്ടേഷനും നല്‍കും. വിവിധയിടങ്ങളില്‍ നിന്നായി പണം സ്വരൂപിച്ച് നിധി ആയിരം കോടിയിലെത്തിക്കും. 10 വര്‍ഷത്തിനുള്ളിലാണ് ഈ തുക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക. യോഗത്തില്‍ യു എ ഇ ഉപ സര്‍വസൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ ബില്‍ഗേറ്റ്സിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ഫെഡറേഷന്‍ നല്‍കി ആദരിച്ചു.

TAGS :

Next Story