Quantcast

യുഎഇയില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലിചെയ്യാന്‍ അനുമതി

MediaOne Logo

Sithara

  • Published:

    13 May 2018 5:43 AM GMT

യുഎഇയില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലിചെയ്യാന്‍ അനുമതി
X

യുഎഇയില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലിചെയ്യാന്‍ അനുമതി

15 വയസ് പിന്നിട്ട പ്രവാസി വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ പെര്‍മിറ്റിനായി അപേക്ഷിക്കാം

യുഎഇയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ അനുമതി. മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതനുസരിച്ച് 15 വയസ് പിന്നിട്ട പ്രവാസി വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ പെര്‍മിറ്റിനായി അപേക്ഷിക്കാം. മുതിര്‍ന്ന വിദ്യാര്‍ഥികളുള്ള നിരവധി കുടുംബങ്ങള്‍ക്ക് തീരുമാനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

മൂന്ന് തരം വര്‍ക് പെര്‍മിറ്റുകളാണ് വിദ്യാര്‍ഥികള്‍ക്ക് യുഎഇയില്‍ അനുവദിക്കുക. താല്‍ക്കാലികം, പാര്‍ട്ട്ടൈം, ജുവനൈല്‍ എന്നിങ്ങനെയാണ് ഈ മേഖലയെ വേര്‍തിരിക്കുന്നത്. 15നും 18നുമിടക്ക് പ്രായമുള്ളവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴിലിന് അപേക്ഷിക്കാം. 12നും 18നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന്റെ ഭാഗമായും ജോലി ചെയ്യാം. വിദ്യാര്‍ഥികള്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ രക്ഷിതാവിന്റെ സമ്മതപത്രം ഹാജരാക്കണം. ആറ് മാസത്തില്‍ കൂടാത്ത പദ്ധതികളില്‍ ജോലി ചെയ്യുന്നതിനാണ് താല്‍കാലിക വര്‍ക്ക് പെര്‍മിറ്റ്. കുറഞ്ഞ സമയം ജോലി ചെയ്യേണ്ടി വരുന്ന പാര്‍ട്ട്ടൈം പെര്‍മിറ്റില്‍ പരമാവധി ഒരു വര്‍ഷമാണ് വിദ്യാര്‍ഥികളെ അനുവദിക്കുക. ജുവൈനൈല്‍ പെര്‍മിറ്റില്‍ 15 പിന്നിട്ടവരെ ഒരു വര്‍ഷത്തേക്ക് നിയമിക്കാം.

എന്നാല്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികളെകൊണ്ട് ജോലിയെടുപ്പിക്കരുത്. നാല് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലിപാടില്ല. വിദ്യാര്‍ഥികളെ ജോലിചെയ്യിക്കാന്‍ പാടില്ലാത്ത 31 മേഖലകളും സര്‍ക്കാര്‍ നിര്‍ണയിച്ചിട്ടുണ്ട്. സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സാധാരണ ജോലിക്കാര്‍ക്ക് നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍ണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. വന്‍തുക ഫീസ് നല്‍കി പഠിക്കേണ്ടി വരുന്ന യുഎഇയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായിരിക്കും പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുക.

TAGS :

Next Story