Quantcast

അറബ് മനുഷ്യാവകാശ ദിനം: ഖത്തര്‍ മനുഷ്യാവകാശ വകുപ്പിന്റെ നേതൃത്വത്തില്‍ ദിനാചരണ പരിപാടി നടന്നു 

MediaOne Logo
അറബ് മനുഷ്യാവകാശ ദിനം: ഖത്തര്‍ മനുഷ്യാവകാശ വകുപ്പിന്റെ നേതൃത്വത്തില്‍ ദിനാചരണ പരിപാടി നടന്നു 
X

അറബ് മനുഷ്യാവകാശ ദിനം: ഖത്തര്‍ മനുഷ്യാവകാശ വകുപ്പിന്റെ നേതൃത്വത്തില്‍ ദിനാചരണ പരിപാടി നടന്നു 

അറബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പിന്റെ നേതൃത്വത്തില്‍ ദിനാചരണ പരിപാടി നടന്നു.

അറബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പിന്റെ നേതൃത്വത്തില്‍ ദിനാചരണ പരിപാടി നടന്നു. ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു .മാര്‍ച്ച് 16 നാണ് അറബ് മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നത് .

മനുഷ്യാവകാശവും സഹവര്‍ത്തിത്വവും എന്ന പ്രമേയത്തില്‍ നടക്കുന്ന അറബ് മനുഷ്യാവകാശ ദിനാചരണത്തിന്‍രെ ഭാഗമായി ഖത്തറിലെ സിവില്‍ ഡിഫന്‍സ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ്‌ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുമായി സഹകരിക്കുന്ന പ്രവാസി സംഘടനകളേ ആദരിച്ചത്‌ .

ഖത്തര്‍ കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മിറ്റി കണ്‍വീനര്‍ കെ.എം.അലി വലകെട്ടിന് പ്രത്യേക അംഗീകാരമായി ആദരം മാറി . ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ ലെഫ്.കേണല്‍ സാദ് സലിം അല്‍ ദോസരിയില്‍ നിന്നാണ് അലി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനകളുടെ പ്രതിനിധികളായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ.സി.സി. വൈസ് പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂര്‍, വൈസ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ എന്നിവരും മനുഷ്യാവകാശ വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി.

Next Story