Quantcast

ഒമാനിൽ ശിക്ഷാനിയമം പരിഷ്കരിച്ചു

MediaOne Logo

ഡി. ധനസുമോദ്

  • Published:

    14 May 2018 12:03 PM GMT

ഒമാനിൽ ശിക്ഷാനിയമം പരിഷ്കരിച്ചു
X

ഒമാനിൽ ശിക്ഷാനിയമം പരിഷ്കരിച്ചു

ഗസറ്റിൽ ഉത്തരവ്​ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും

ഒമാനിൽ ശിക്ഷാനിയമം പരിഷ്കരിച്ചു. ഇത്​ സംബന്ധിച്ച സുൽത്താന്റെ ഉത്തരവ്​ ഇന്നു പുറത്തിറങ്ങി. ഗസറ്റിൽ ഉത്തരവ്​ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിൽപന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും പുതിയ നിയമപ്രകാരം പത്ത്​ വർഷം വരെ തടവ്​ അനുഭവിക്കേണ്ടി വരും. ​കേടായ ഭക്ഷണം കഴിച്ച്​ ആരെങ്കിലും മരണപ്പെട്ടാൽ ശിക്ഷ 15 വർഷമായി ഉയരും. ആരെയെങ്കിലും തടഞ്ഞുവെക്കുകയോ നിയമത്തിന്​ വിരുദ്ധമായ ഏതെങ്കിലും രീതിയിൽ വ്യക്​തിയുടെ അവകാശങ്ങൾ ഹനിക്കുകയോ ചെയ്​തതായി തെളിയുന്ന കേസുകളിൽ മൂന്ന്​ മാസം മുതൽ മൂന്ന്​ വർഷം വരെ തടവ്​ ലഭിക്കും. രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കു​ന്നതോ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്നതോ ആയ തെറ്റായ വാർത്തകളോ ഊഹാപോഹങ്ങളോ ബോധപൂർവം പ്രചരിപ്പിക്കുന്നവർക്ക്​ മൂന്ന്​ മാസം മുതൽ മൂന്ന്​ വർഷം വരെ തടവ്​ ശിക്ഷ അനുഭവിക്കേണ്ടി വരും. ഔദ്യോഗിക ജോലിക്കിടെ സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക്​ വധശിക്ഷയാകും ലഭിക്കുക. ഇസ്​ലാമിനെയോ ഖുർആനെയോ പ്രവാചകൻമാരെയോ അല്ലെങ്കിൽ മറ്റ്​ ദൈവിക മതങ്ങ​ളെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്ക്​ മൂന്ന് മുതൽ പത്തുവർഷം വരെ തടവുശിക്ഷയാണ്​ വ്യവസ്ഥ ചെയ്യുന്നത്​. സർക്കാർ, സ്വകാര്യ ഫണ്ടുകളിൽ തിരിമറി നടത്തുന്ന സർക്കാർ ജീവനക്കാർക്ക്​ മൂന്ന്​ മുതൽ അഞ്ചുവർഷം വരെ തടവ്​ ലഭിക്കും. ആംബുലൻസിന്റെയൊ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂർവം തടസപ്പെടുത്തന്നവർക്കും തടവ്​ ശിക്ഷ ലഭിക്കും. ശത്രുക്കൾക്ക്​ രാജ്യത്തിന്​ അകത്തേക്ക്​ കടക്കാൻ സൗകര്യമൊരുക്കുകയോ വിവരങ്ങൾ കൈമാറി സൗകര്യമൊരുക്കുയോ ചെയ്യുന്നവർക്ക്​ കുറ്റം തെളിഞ്ഞാൽ വധശിക്ഷ ലഭിക്കും.

TAGS :

Next Story