Quantcast

സൗദിയില്‍ പള്ളികള്‍ക്ക് മേല്‍ നിരീക്ഷണം; ശൂറ കൗണ്‍സിലിന്റെ പരിഗണനയില്‍

MediaOne Logo

Jaisy

  • Published:

    14 May 2018 9:15 AM GMT

ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ഏകവര്‍ഷ പ്രവര്‍ത്തനം അവലോകനം ചെയ്യവെ ചൊവ്വാഴ്ച ശൂറ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടും

സൗദിയില്‍ പള്ളികള്‍ക്ക് മേല്‍ നിരീക്ഷണവും വിദേശ പ്രബോധകരെ നിയമിക്കാനുള്ള നയ രൂപീകരണവും സൗദി ശൂറ കൗണ്‍സിലിന്റെ പരിഗണനയില്‍ . ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ഏകവര്‍ഷ പ്രവര്‍ത്തനം അവലോകനം ചെയ്യവെ ചൊവ്വാഴ്ച ശൂറ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടും.

സൗദിയില്‍ പള്ളികളുടെയും ജുമാമസ്ജിദുകളുടെ നിരീക്ഷണം ശക്തമാക്കണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശം ചൊവ്വാഴ്ച ചര്‍ച്ച ചെയ്ത് വോട്ടിനിടും. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ഏകവര്‍ഷ പ്രവര്‍ത്തനം അവലോകനം ചെയ്യവെയാണ് വിഷയം ചര്‍ച്ചക്കെടുക്കുന്നത്. മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വിദേശത്ത് പ്രബോധകരെ നിയമിക്കാനുള്ള നയമം രൂപപ്പെടുത്തണമെന്നും ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പഠനം നടത്താന്‍ ശൂറ കൗണ്‍സില്‍ പ്രത്യേക ഉപകസമിതിയെ ഏര്‍പ്പെടുത്തിയിരുന്നു. സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് അടുത്ത ചൊവ്വാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ സുപ്രധാനമാണ് രാജ്യത്തെ പള്ളികള്‍ക്ക് മേല്‍ മന്ത്രാലയത്തിന്റെ നിരീക്ഷണം. പള്ളികളും ജുമാമസ്ജിദുകളും അവയുടെ ദൗത്യം നിര്‍വഹിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ഉപസമിതി അഭിപ്രായപ്പെട്ടു. ചര്‍ച്ചക്ക് ശേഷം വോട്ടിനിട്ടാണ് വിഷയത്തില്‍ ശൂറ അന്തിമ തീരുമാനത്തിലത്തെുക.

TAGS :

Next Story