Quantcast

പള്ളികളോട് ചേര്‍ന്ന് റമദാന്‍ ടെന്റുകള്‍ പണിയുന്നതിന് അനുമതിയില്ലെന്നു കുവൈത്ത്

MediaOne Logo

admin

  • Published:

    14 May 2018 9:47 PM IST

പള്ളികളോട് ചേര്‍ന്ന് റമദാന്‍ ടെന്റുകള്‍ പണിയുന്നതിന് അനുമതിയില്ലെന്നു കുവൈത്ത്
X

പള്ളികളോട് ചേര്‍ന്ന് റമദാന്‍ ടെന്റുകള്‍ പണിയുന്നതിന് അനുമതിയില്ലെന്നു കുവൈത്ത്

പള്ളികളോട് ചേർന്ന് ടെന്റുകള്‍ പ്രവര്‍ത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഭംഗം വരുത്തുന്നുന്നതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇഫ്താർ ടെന്റുകൾക്കായി ലഭിച്ച അപേക്ഷകൾ മുൻസിപ്പാലിറ്റി തള്ളിയത്.

പള്ളികളോട് ചേര്‍ന്ന് റമദാന്‍ ടെന്റുകള്‍ പണിയുന്നതിന് ഇത്തവണ അനുമതിയില്ലെന്നു കുവൈത്ത് മുനിസിപ്പാലിറ്റി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ്‌ ടെന്റുകള്‍ നിര്‍മിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ മുനിസിപ്പാലിറ്റി തള്ളിയത്.

പള്ളികളോട് ചേർന്ന് ടെന്റുകള്‍ പ്രവര്‍ത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഭംഗം വരുത്തുന്നുന്നതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇഫ്താർ ടെന്റുകൾക്കായി ലഭിച്ച അപേക്ഷകൾ മുൻസിപ്പാലിറ്റി തള്ളിയത്. നേരത്തെ അഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദ് വിളിച്ചുചേര്‍ത്ത സുരക്ഷാ മേധാവികളുടെ യോഗത്തിൽ ടെന്റുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ആരാധനാകാര്യങ്ങള്‍ക്ക് ഭംഗമുണ്ടാക്കുന്ന തരത്തിലുള്ള ഗതാഗത കുരുക്കുകള്‍ പരമാവധി ഇല്ലാതാക്കാനും പള്ളികളുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികളും യോഗം ചർച്ച ചെയ്തു.

ജംഇയ്യകള്‍, ഷോപ്പിംഗ്‌ മാളുകൾ, പൊതു നിരത്തുകൾ എന്നിവിടങ്ങളിലും സുരക്ഷാകാര്യങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ റമദാന്റെ ആദ്യദിനത്തിൽ തന്നെ യാചനയിലേര്‍പ്പെട്ട മൂന്നു വിദേശി വനിതകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ഇന്ത്യകാരും ഒരു ഈജിപ്ഷ്യന്‍ സ്വദേശിനിയുമാണ് പിടിയിലായത്. സ്വദേശിയുടെ വീട്ടിൽ നിന്ന് ഒളിച്ചോടിയതിന് കേസ് നിലനില്‍ക്കുന്നതിനിടെയാണ് യാചനയിലേര്‍പ്പെട്ടതിന് പിടിയിലാകുന്നത്. യാചനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന വന്‍ തുക ഇവരില്‍നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. നാടുകടത്തല്‍ നടപടികള്‍ക്കായി ഇവരെ പ്രത്യേകം കേന്ദ്രത്തിലേക്ക് മാറ്റി.

TAGS :

Next Story