പ്രവാസി മലയാളികള് ബഹ് റൈനില്‍ ഈദുല്‍ഫിത്തര്‍ ആഘോഷിച്ചു

പ്രവാസി മലയാളികള് ബഹ് റൈനില്‍ ഈദുല്‍ഫിത്തര്‍ ആഘോഷിച്ചു
സ്നേഹവും സൗഹ്യദവും പങ്ക് വെച്ചും പ്രവാസത്തിന്‍റെ പരിമിതികൾ മറികടന്നും ബഹ്റൈനിലെ മലയാളികളും പെരുന്നാളാഘോഷത്തിൽ സാമോദം പങ്കുചേർന്നു, മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ തക് ബീർ ധ്വനികളാലും പ്രാർഥനകളാലും രാവിലെ മുതൽ തന്നെ ഭക്തിസാന്ദ്രമായിരുന്നു.
ബഹ്റൈനിലും ഈദുല്ഫിത്തർ ദിനം പ്രവാസികൾ സൗഹ്യദം കൈമാറി സാമോദം ആഘോഷിച്ചു. മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ പെരുന്നാൾ ദിനത്തിലെ സ്നേഹപ്രകടനത്തിന്‍റെ വേദി കൂടിയായിമാറി.
സ്നേഹവും സൗഹ്യദവും പങ്ക് വെച്ചും പ്രവാസത്തിന്‍റെ പരിമിതികൾ മറികടന്നും ബഹ്റൈനിലെ മലയാളികളും പെരുന്നാളാഘോഷത്തിൽ സാമോദം പങ്കുചേർന്നു, മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ തക് ബീർ ധ്വനികളാലും പ്രാർഥനകളാലും രാവിലെ മുതൽ തന്നെ ഭക്തിസാന്ദ്രമായിരുന്നു. ഈദ് ഗാഹുകളിലെ പെരുന്നാൾ നമസ്കാരങ്ങൾക്ക് ദാറുൽ ഈമാൻ മലയാള വിഭാഗം, അൽ അൻസാർ സെന്‍റർ, റിഫ ഇസ് ലാമിക് സെന്‍റർ എന്നിവരായിരുന്നു സംഘാടകർ.
പുലർകാലത്ത് തന്നെ വിശ്വാസികൾ കുടുംബങ്ങളോടൊപ്പം ഈദ് ഗാഹുകളിലെത്തിച്ചേർന്നു. ദാറുൽ ഈമാൻ മലയാള വിഭാഗം കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ പ്രാർഥനക്ക് സഈദ് റമദാന്‍ നദ്വി നേത്യത്വം നൽകി. നാട്ടിലേത് പോലെ തന്നെ സന്തോഷത്തോടെ പ്രവാസികളും പെരുന്നാളാഘോഷിക്കുന്നതായി ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ പറഞ്ഞു.
കുശലാന്വേഷണങ്ങൾ നടത്തിയും സുഹ്യദ് ബന്ധങ്ങൾ പുതുക്കിയും കുടുംബങ്ങൾ പെരുന്നാളിന്‍റെ സന്തോഷം പങ്ക് വെച്ചു. യുവാക്കളും തങ്ങളുടെ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളാഘോഷങ്ങളെ വർണാഭമാക്കി. പ്രവാസി കുടുംബങ്ങൾക്ക് ഒത്തു ചേരലിന്റെയും സ്നേഹാന്വേഷണങ്ങളുടെയും വേദി കൂടിയായിരുന്നു ഈദ് ഗാഹുകൾ. പ്രാർഥനക്ക് ശേഷം കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഒത്തുചേരലിന്റെ മധുരം കൂടിയാണ് പ്രവാസികൾ അനുഭവിച്ചറിഞ്ഞത്.
Adjust Story Font
16

