Quantcast

കുവൈത്തില്‍ ഗതാഗതനിയമം ലംഘിച്ച മന്ത്രിക്ക് പിഴ

MediaOne Logo

admin

  • Published:

    15 May 2018 12:34 PM GMT

കുവൈത്തില്‍ ഗതാഗതനിയമം ലംഘിച്ച മന്ത്രിക്ക് പിഴ
X

കുവൈത്തില്‍ ഗതാഗതനിയമം ലംഘിച്ച മന്ത്രിക്ക് പിഴ

മന്ത്രിയുടെ വാഹനത്തിനു പോലീസ് പിഴയിടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു .

കുവൈത്തില്‍ ഗതാഗതനിയമം ലംഘിച്ച മന്ത്രിക്കും കൂട്ടര്‍ക്കും ട്രാഫിക് പോലീസ് പിഴയിട്ടു . മന്ത്രിയുടെ വാഹനത്തിനു പോലീസ് പിഴയിടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു .

കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി യൂസഫ്‌ അൽ അലി , അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഷിമാലി എന്നിവർക്കാണ് അംഗപരിമിതരുടെ പാർകിങ്ങ് സ്ഥലത്ത് വാഹനം നിർത്തിയതിനു പിഴ ലഭിച്ചത് . ഇഷ്ബീലിയയിലെ നിർമാണം പൂർത്തിയായി വരുന്ന കെട്ടിടത്തിനു മുന്നിലാണ് സംഭവം . മന്ത്രിക്കു പിഴയിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ യൂട്യുബിൽ പ്രചരിച്ചതോടെ ഫെയ്സ്ബുക്ക്‌ ഉൾപ്പെടെയുള്ള സോഷ്യൽ സൈറ്റുകളിൽ പോലീസുകാരന് അഭിനന്ദന പ്രവാഹങ്ങൾ ആയിരുന്നു . കേരളത്തിലെ പോലീസുകാർ കണ്ടു പഠിക്കട്ടെ എന്ന അടിക്കുറിപ്പോടെ മലയാളി ഗ്രൂപ്പുകളിലും വീഡിയോ പ്രചരിക്കുകയാണ് .

ഏതായാലും പിഴയിട്ട പോലീസുകാരനെ പാഠം പഠിപ്പിക്കാനൊന്നും മന്ത്രി മുതിർന്നില്ല എന്നാണു വിവരം. മാത്രമല്ല വാണിജ്യ വകുപ്പ് സെക്രട്ടറി പോലീസുകാരെ അഭിനന്ദിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story