മതേതര ശക്തികളുടെ കൂട്ടായ്മയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി

മതേതര ശക്തികളുടെ കൂട്ടായ്മയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി
ഖത്തര്‍ സന്ദര്‍ശനത്തിയ ഉമ്മന്‍ചാണ്ടിക്ക് ആവേശകരമായ സ്വീകരണമാണ് ഇന്‍കാസ് പ്രവര്‍ത്തകര്‍ ദോഹയില്‍ നല്‍കിയത്
ദേശീയ രാഷ്ട്രീയത്തിൽ മതേതര ശക്തികളുടെ കൂട്ടായ്മ ഉയർന്നുവന്നേ മതിയാകൂ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൂട്ടായ്മക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം ദോഹയില്‍ പറഞ്ഞു. എംഇഎസ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഇൻകാസ് ഒരുക്കിയ കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിയ ഉമ്മന്‍ചാണ്ടിക്ക് ആവേശകരമായ സ്വീകരണമാണ് ഇന്‍കാസ് പ്രവര്‍ത്തകര്‍ ദോഹയില്‍ നല്‍കിയത് . എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് ഏറെ പണിപ്പെട്ടാണ് അദ്ദേഹമെത്തിയത്. ദേശീയതലത്തില്‍ മതേതരശക്തികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ട അനിവാര്യ സാഹചര്യമാണ് നിലവിലുള്ളതെന്നും കേണ്‍ഗ്രസിനതിന് നേതൃത്വം നല്‍കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കെ കെ ഉസ്‍മാൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മാരായ പി ടീ അജയ്‌മോഹൻ, മറിയാമ്മ ചെറിയാൻ, മുൻ കോഴിക്കോട് ഡി സി സി പ്രസിഡണ്ട് കെ സി അബു ,സിദ്ദിഖ് പുറയിൽ, നാരായണൻ കരിയാട്, ജോപ്പച്ചൻ തെക്കേക്കൂറ്റ്, മുഹമ്മദ് അലി പൊന്നാനി, ഷാജി തെൻ മഠം എന്നിവർ സംസാരിച്ചു. ഇൻകാസിന്റെ ഉപഹാരം ജെ കെ മേനോൻ ഉമ്മൻചാണ്ടിക്ക് നൽകി. മുതിര്‍ന്ന ഇന്‍കാസ് അംഗങ്ങളായ കെ സ് വർഗീസ്, രാജൻ തളിപ്പറമ്പ്, ബാലഗോപാലൻ, മുസ്തഫ കൊയിലാണ്ടി സൈദ് മൊഹമ്മദ് അഷ്‌റഫ് വടകര എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സന്ദര്‍ശനവേളയില്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായും ഇന്ത്യന്‍ സ്ഥാനപതിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഹമദ് ആശുപത്രിയിലെ റിഹാബിലിറ്റേഷന്‍ സെന്ററും കാന്‍സര്‍ വാര്‍ഡും സന്ദര്‍ശിച്ച അദ്ദേിഹം ദോഹയില്‍ വാര്‍ത്താസമ്മേളനവും നടത്തി. ഇന്‍കാസ് കുടുംബ സംഗമത്തിനു പുറമെ വിവിധ പരിപാടികളിലും പങ്കെടുത്താണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.
Adjust Story Font
16

