Quantcast

ഖത്തറും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിന് ദോഹയില്‍ തുടക്കം 

MediaOne Logo

Rishad

  • Published:

    15 May 2018 7:34 PM IST

ഖത്തറും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിന് ദോഹയില്‍ തുടക്കം 
X

ഖത്തറും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിന് ദോഹയില്‍ തുടക്കം 

രാജ്യത്ത് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന പ്രചാരണങ്ങളെ ഖത്തര്‍ തള്ളിക്കളഞ്ഞു.

ഖത്തറും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിന് ദോഹയില്‍ തുടക്കമായി .മൂന്ന് ദിവസം മുമ്പ് ഖത്തറിലെത്തിയ രണ്ട് അമേരിക്കന്‍ പടക്കപ്പലുകളാണ് ഖത്തറിലെ അമീരി നാവിക സേനാംഗങ്ങളുമായി ചേര്‍ന്ന് പരിശീലനം നടത്തുന്നത്. പ്രശ്‌നപരിഹാരം വേഗത്തിലാക്കണമെന്നും ,സൗദി അറേബ്യ നേതൃത്വം നല്‍കണമെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു . അതിനിടെ കൂടുതല്‍ വ്യാപാര പങ്കാളികളെ കണ്ടെത്തുകയാണ്‌ ഖത്തര്‍. അതോടൊപ്പം അയൽരാജ്യമായ ബഹ്റൈനിന്റെ സുരക്ഷക്ക് പരിക്കേൽക്കുന്ന വിധം രാജ്യത്തെ അസ്​ഥിരപ്പെടുത്താൻ ശ്രമിച്ചെന്ന വാദം അടിസ്​ഥാനരഹിതമാണെന്നും ആരോപണം തള്ളിക്കളയുന്നുവെന്നും ഖത്തർ വ്യക്തമാക്കി.

രാജ്യത്ത് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന പ്രചാരണങ്ങളെ ഖത്തര്‍ തള്ളിക്കളഞ്ഞു. മാസങ്ങളോളം ഉപയോഗിക്കാനാവുന്നത്ര മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും സ്റ്റോക്കുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കേഷന്‍ എക്‌സി ഡയരക്ടര്‍ അലി അബ്ദുല്ല അല്‍ഖാതിര്‍ വ്യക്തമാക്കി . മരുന്നിനു പുറമെ മറ്റു അവശ്യ സാധനങ്ങളും രാജ്യത്ത് വേണ്ടത്ര എത്തുന്നുണ്ട്, ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാണെന്നും കൂടുതല്‍ കപ്പലുകള്‍ എത്തിക്കൊണ്ടിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. അതിനിടെ ഖത്തറിലെ ബിസിനസ് പ്രമുഖരുടെ സംഘം ഒമാനുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനായി ചൊവ്വാഴ്ച ഖത്തറിലേക്ക് തിരിക്കുമെന്ന് ഖത്തര്‍ ചേംബര്‍ അറിയിച്ചു.

Next Story