Quantcast

ഒമാനില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

MediaOne Logo

Sithara

  • Published:

    16 May 2018 2:28 AM IST

ഒമാനില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
X

ഒമാനില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

ഒമാനിലെ ഹൈമക്കടുത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഒമാനിലെ ഹൈമക്കടുത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂർ ചേർപ്പ്​ സ്വദേശി പ്രദീപ്​കുമാറാണ്​ മരിച്ച മലയാളി. മറ്റ്​ രണ്ട് പേർ പാക്കിസ്താൻ സ്വദേശികളാണ്​.

മസ്‌കത്തിൽ നിന്ന്​ 500 കിലോമീറ്റർ അകലെ ഹൈമയിലെ മുഹൈസിനയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം. വാദി കബീറിൽ അലൂമിനിയം ഇൻസ്​റ്റലേഷൻ സ്​ഥാപനം നടത്തുന്ന പ്രദീപും സഹപ്രവർത്തകരും ജോലി ആവശ്യാർഥം പോകവേയാണ്​ അപകടമുണ്ടായത്​.

TAGS :

Next Story