Quantcast

ഖത്തറില്‍ തൊഴില്‍ നിയമപ്രകാരമുള്ള അവകാശം ഹനിക്കപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്

MediaOne Logo
ഖത്തറില്‍ തൊഴില്‍ നിയമപ്രകാരമുള്ള അവകാശം ഹനിക്കപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്
X

ഖത്തറില്‍ തൊഴില്‍ നിയമപ്രകാരമുള്ള അവകാശം ഹനിക്കപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്

ഖത്തറില്‍ തൊഴില്‍ നിയമപ്രകാരമുള്ള അവകാശം ഹനിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രവാസി തൊഴിലാളികളോട് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം

ഖത്തറില്‍ തൊഴില്‍ നിയമപ്രകാരമുള്ള അവകാശം ഹനിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രവാസി തൊഴിലാളികളോട് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. തൊഴില്‍ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച് മന്ത്രാലയം ഓണ്‍ലൈന്‍ ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു . തൊഴിലിടങ്ങളില്‍ അപകടമുണ്ടായാല്‍ കുറഞ്ഞത് ആറ് മാസക്കാലം മുഴുവന്‍ ശമ്പളവും തൊഴിലാളിക്ക് നല്‍കണം.

രാജ്യത്തെ പരിഷ്‌കരിച്ച തൊഴില്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ അവകാശങ്ങളെയും ബാധ്യതകളെയും ബോധ്യപ്പെടുത്താനാണ് ഖത്തര്‍ തൊഴില്‍ സമാമൂഹിക കാര്യ മന്ത്രാലയം ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചത്. തൊഴില്‍ സംബന്ധമായ പരാതികള്‍ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്തോ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13 ലെ ശാഖയിലോ നേരിട്ട് പരാതി നല്‍കാമെന്ന് മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യക്തമാക്കിയത്.

പരാതി നല്‍കുന്നതിനായി തയ്യാറാക്കിയ പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് ഖത്തര്‍ ഐ.ഡിയുടെ പകര്‍പ്പും ചേര്‍ത്ത് മന്ത്രാലയ ഓഫീസില്‍ നല്‍കണം. ഓണ്‍ലൈന്‍ വഴിയാണ് പരാതി നല്‍കുന്നതെങ്കില്‍ ലേബര്‍ റിലേഷന്‍ വകുപ്പ് കമ്പനിയുടെ പ്രതിനിധിക്ക് മന്ത്രാലയം ഓഫീസില്‍ ഹാജരാകാന്‍ സന്ദേശം അയക്കും. സന്ദേശത്തിന്റെ പകര്‍പ്പ് പരാതിക്കാരനും അയക്കും.

തൊഴിലാളിയുടേയും തൊഴിലുടമയുടേയും സാന്നിധ്യത്തിലാണ് പരാതി ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിനായി കോമ്പീറ്റന്റ് കോര്‍ട്ടിലേക്ക് കൈമാറും. തൊഴിലുടമകള്‍ മന്ത്രാലയം അംഗീകരിച്ച കരാറിന്റെ പകര്‍പ്പ് നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം. യഥാര്‍ഥ തൊഴിലുടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മറ്റ് കമ്പനികളില്‍ ജോലി ചെയ്യരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു . തൊഴിലിടങ്ങളില്‍ അപകടമുണ്ടായാല്‍ കുറഞ്ഞത് ആറ് മാസക്കാലം മുഴുവന്‍ ശമ്പളവും തൊഴിലാളിക്ക് നല്‍കണം. കോമ്പീറ്റന്റ് മെഡിക്കല്‍ അതോറിറ്റിയുടെ തീരുമാനപ്രകാരം തൊഴിലുടമയുടെ ചെലവില്‍ കൃത്യമായ വൈദ്യ ചികിത്സയും നല്‍കണം.

Next Story