Quantcast

ബഹ്റൈനിലെ സൽമാനിയയിൽ മലയാളിത്തെരുവ്

MediaOne Logo

Sithara

  • Published:

    17 May 2018 1:00 AM IST

ഗൾഫിലെ ചില പ്രദേശങ്ങളിലെത്തിയാൽ കേരളത്തിലെ ഏതെങ്കിലും തെരുവുകളിലെത്തിയ പ്രതീതിയാണ്.

ഗൾഫിലെ ചില പ്രദേശങ്ങളിലെത്തിയാൽ കേരളത്തിലെ ഏതെങ്കിലും തെരുവുകളിലെത്തിയ പ്രതീതിയാണ്. ബഹ്റൈനിലെ ഒരു നഗരത്തിൽ മലയാളികൾക്ക് വേണ്ട ഉൽപന്നങ്ങളെല്ലാം ലഭ്യമാകുന്ന ചില വ്യാപാരശാലകളിലെ കാഴ്ചകൾ കാണാം.

കേരളീയമായ ചാരുതയുള്ള ഈ വ്യാപാര സ്ഥാപനങ്ങളാണ് ബഹ്റൈനിലെ സൽ മാനിയയെ ഒരു മലയാളിത്തെരുവിന്റെ രൂപം നൽകുന്നത്. കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന അൽ ഫനാർ എന്ന പേരിലുള്ള കടയിൽ മലയാളിക്കാവശ്യമുള്ള നാടൻ ഉൽപന്നങ്ങളെല്ലാം ലഭ്യമാണ്. അൽ മനാർ എന്ന പേരിൽ നാടൻ പലഹാരക്കടയും ഇവിടെ പ്രവർത്തിക്കുന്നു.

കൊല്ലം സ്വദേശിയായ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പൂജാവസ്തുക്കൾ, വിവിധ തരം നാടൻ പലഹാരങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, പ്രസവ രക്ഷാമരുന്നുകൾ എന്നിവയെല്ലാം ലഭ്യമാണ്. ഗൾഫിലെ മറ്റു കടകളിലൊന്നും ലഭിക്കാത്ത തനി നാടൻ ഉൽപന്നങ്ങൾ തേടി നിരവധി മലയാളി കുടുംബങ്ങൾ ഇവിടെയെത്തുന്നു. ആവശ്യക്കാർക്ക് ഓർഡർ ചെയ്താൽ നാട്ടിൽ നിന്ന് ഏത് വസ്തുക്കളും എത്തിച്ചു നൽകാൻ ഈ വ്യാപാരശാലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.

Next Story