Quantcast

ഇന്ത്യ-കുവൈത്ത് വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ചു

MediaOne Logo

Jaisy

  • Published:

    16 May 2018 2:28 AM GMT

ഇന്ത്യ-കുവൈത്ത് വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ചു
X

ഇന്ത്യ-കുവൈത്ത് വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ചു

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള കയറ്റുമതിയിൽ കഴിഞ്ഞ അഞ്ചു വർഷമായി കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് എംബസി കയറ്റുമതി വർധിപ്പിക്കാൻ നിർദേശങ്ങൾ ക്ഷണിച്ചത്

ഇന്ത്യ-കുവൈത്ത് വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി ഇന്ത്യൻ സമൂഹത്തിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചു . ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള കയറ്റുമതിയിൽ കഴിഞ്ഞ അഞ്ചു വർഷമായി കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് എംബസി കയറ്റുമതി വർധിപ്പിക്കാൻ നിർദേശങ്ങൾ ക്ഷണിച്ചത്.

കയറ്റുമതി സാധ്യതയുള്ള ഉല്പന്നങ്ങൾ, ഉത്പാദകർ എന്നിവ സംബന്ധിച്ച വിവരങ്ങൾ കയറ്റുമതി വർധിപ്പിക്കാൻ സർക്കാർ തലത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത്. നികുതി ഇളവ് , ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എംബസ്സി അന്വേഷിക്കുന്നത് . കുവൈത്തിലേക്ക് ഉത്പന്നങ്ങൾ അയക്കുന്ന കമ്പനികൾ നേരിടുന്ന താരിഫ് സംബന്ധിയായതും അല്ലാത്തതുമായ പ്രശ്നങ്ങൾ സംബന്ധിച്ചും എംബസ്സി നിർദേശം അറിയിക്കാവുന്നതാണ് . ഭക്ഷ്യോത്പന്നങ്ങൾ , തുണിത്തരങ്ങൾ , റ്റെക്സ്റ്റൈൽസ്, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ,ഇലക്ടിക്കൽ-എൻജിനീയറിങ് ഉത്പന്നങ്ങൾ, വാഹനങ്ങൾ ടയർ തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് കൂടുതലായി കയറ്റി അയക്കപ്പെടുന്നത് . പ്രതിവർഷം 120 കോടി ഡോളറാണ് ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള ശരാശരി കയറ്റുമതി മൂല്യം .കഴിഞ്ഞ അഞ്ചു വർഷമായി കയറ്റുമതി മൂല്യത്തിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടില്ലെന്നും എംബസ്സി വാർത്താകുറിപ്പിൽ പറയുന്നു.

TAGS :

Next Story