പി.എം ഫൗണ്ടേഷന്‍ - ഗള്‍ഫ് മാധ്യമം ടാലന്റ് സെര്‍ച്ചില്‍ ഖത്തറിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു
ദോഹയിലെ ഗള്‍ഫ് മാധ്യമം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തറി ലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 9 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും സി പി കുഞ്ഞുമുഹമ്മദ് വിതരണം ചെയ്തു.
ഗള്‍ഫ് നാടുകളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായി പി.എം ഫൗണ്ടേഷന്‍ ഗള്‍ഫ് മാധ്യമവുമായി സഹകരിച്ച് നടത്തിയ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഖത്തറില്‍ നിന്ന് വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ദോഹയില്‍ നടത്തിയ പരീക്ഷയില്‍ വിജയിച്ച ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പി.എം ഫൗണ്ടേഷന്‍ ട്രസ്റ്റിയും ജെ.ഡി.ടി സെക്രട്ടറിയുമായ സി.പി കുഞ്ഞുമുഹമ്മദ് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
1988 ല്‍ ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത പി എം ഫൗണ്ടേഷന്‍ ട്രസ്റ്റ് ഇന്ത്യയില്‍ ഇതിനകം ആയിരക്കണക്കിന് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ഉന്നത പഠനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഗള്‍ഫ് നാടുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കൂടി ടാലന്റ് പരീക്ഷയിലൂടെ കണ്ടെത്തുകയായിരുന്നു. ഗള്‍ഫ് മാധ്യമവുമായി സഹകരിച്ചാണ് ജി സി സി രാജ്യങ്ങളില്‍ നിന്ന് യോഗ്യരായ വിദ്യാര്‍ഥികളെ കണ്ടെത്തിയതെന്ന് ഫൗണ്ടേഷന്‍ ട്രസ്റ്റി സി പി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ദോഹയിലെ ഗള്‍ഫ് മാധ്യമം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തറി ലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 9 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും സി പി കുഞ്ഞുമുഹമ്മദ് വിതരണം ചെയ്തു. യു.എ.ഇയില്‍ നിന്ന് 18, സൗദി അറേബ്യയില്‍ നിന്ന് ആറ്, ഒമാന്‍,കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം വിദ്യാര്‍ഥികളും പരീക്ഷ വിജയിച്ചു. ഇവരില്‍നിന്ന് അഭിമുഖത്തിലൂടെ 'ജി.സി.സി ടോപ് 10' സ്ഥാനത്തേക്ക് 10 വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കും വര്‍ക്ക് ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ മെഡലുകള്‍ സമ്മാനിക്കും. ഖത്തറില്‍ നിന്ന് ആഷിയ അനിത ഷാജി, ഗോഡ്വിന്‍ ഡേവിസ് ഷാജന്‍, ജസ്‌ന സി. സലിം, റസ്മിയ കെ. മുഹമ്മദ് അശ്‌റഫ്, സജി ജോസഫ് ഷോണ്‍ എന്നിവരാണ് അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഗള്‍ഫ് മാധ്യമം റസിഡന്‍സ് മാനേജര്‍ ടി സി അബ്ദുള്‍ റഷീദ്, മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി അബ്ദുറഹിം, റഹിം ഓമശ്ശേരി, ബ്യൂറോ ചീഫ് ഒ പി ഷാനവാസ് തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
Adjust Story Font
16

