കരിപ്പൂര്‍ വിമാനത്താവളം: ഗൂഡാലോചനകളെ തുറന്ന് കാണിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്തിറക്കി

കരിപ്പൂര്‍ വിമാനത്താവളം: ഗൂഡാലോചനകളെ തുറന്ന് കാണിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്തിറക്കി
കരിപ്പൂരില്‍ ടേബിള്‍ടോപ്പ് റണ്‍വേയാണെന്നും വലിയ വിമാനങ്ങള്‍ ഇറക്കാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് .
കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ നടക്കുന്ന ഗൂഡാലോചനകളെ തുറന്ന് കാണിക്കുന്ന കള്‍ച്ചറല്‍ ഫോറം പഠന റിപ്പോര്‍ട്ട് ദോഹയില്‍ പുറത്തിറക്കി. കരിപ്പൂരില്‍ ടേബിള്‍ടോപ്പ് റണ്‍വേയാണെന്നും വലിയ വിമാനങ്ങള്‍ ഇറക്കാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് .
കരിപ്പൂരില്‍ നടക്കുന്നത് ഗൂഡോലോചന എന്ന തലക്കെട്ടില്‍ ഖത്തറിലെ കള്‍ച്ചറല്‍ ഫോറം മലപ്പുറം , കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് പ0ന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ലക്‌നോ വിമാനത്താവളം സാന്‍റിയാഗോ വിമാനത്താവളം എന്നിവയെ മുന്‍ നിര്‍ത്തിയും അന്താരാഷ്ട്ര വിദഗ്ദരുടെ മേല്‍ നോട്ടത്തിലുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് .
കരിപ്പൂരില്‍ നിലവിലുള്ള 2850 മീറ്റര്‍ റണ്‍വേ വെച്ച് തന്നെ വൈഡ് ബോഡീഡ് വിമാനങ്ങള്‍ ഇറക്കാമെന്നിരിക്കെ സാങ്കേതിക കാരണങ്ങള്‍ നിരത്തി കരിപ്പൂരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നതായി കള്‍ച്ചറല്‍ ഫോറം ആരോപിച്ചു. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ മാനദണ്ഡപ്രകാരം വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കരിപ്പൂരിലെ റണ്‍വേ അനുയോജ്യമായിട്ടും, റീകാര്‍പ്പറ്റിംഗ് ജോലികള്‍ സമയബന്ധിതമയായി പൂര്‍ത്തീകരിക്കാത്തത് വിമാനത്താവളത്തോടുള്ള അവഗണനയാണ്.
നെടുമ്പാശേരി കണ്ണൂര്‍ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ ലോബികള്‍ക്ക് വേണ്ടി , രാഷ്ട്രീയവും സാമ്പത്തികവുമായ താതാപര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കള്‍ച്ചറല്‍ഫോറം ആരോപിച്ചു.
ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് കരിം അബ്ദുല്ലക്ക് ആദ്യ കോപ്പി നല്‍കി കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരവും ,കരിപ്പൂര്‍ ഉപദേശക സമിതിയംഗം ഫരീദ് തിക്കോടിയും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ടപ്രകാശനം ചെയ്തത്. തുടര്‍ന്ന് എഫ് സി സി ഹാളില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്ന റിപ്പോര്‍ട്ടാണ് കള്‍ച്ചറല്‍ ഫോറം പുറത്തിറക്കിയതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു .
Adjust Story Font
16

