പ്രവാസികള്‍ക്ക് അനുകൂലമായ തൊഴില്‍ പരിഷ്കാരങ്ങളുമായി ബഹ്റൈന്‍ പുതുവര്‍ഷത്തില്‍

പ്രവാസികള്‍ക്ക് അനുകൂലമായ തൊഴില്‍ പരിഷ്കാരങ്ങളുമായി ബഹ്റൈന്‍ പുതുവര്‍ഷത്തില്‍
വികസന പദ്ധതികളിലൂടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാമെന്ന ആത്മവിശ്വാസവുമായാണ് ബഹ്റൈൻ പുതുവത്സരത്തെ വരവേറ്റത്.
വികസന പദ്ധതികളിലൂടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാമെന്ന ആത്മവിശ്വാസവുമായാണ് ബഹ്റൈൻ പുതുവത്സരത്തെ വരവേറ്റത്. പ്രവാസികൾക്ക് അനുകൂലമായ നിരവധി തൊഴിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ട വർഷം കൂടിയായിരുന്നു ബഹ്റൈനിൽ 2016.
മധ്യപൗരസ്ത്യ മേഖലയിലും അന്താരാഷ്ട്ര തലത്തിലും ബഹ്റൈൻ ഏറെ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു 2016. വളർച്ചയുടെ പാതയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ച ആഭ്യന്തര കാലുഷ്യങ്ങളിൽ നിന്ന് രാജ്യം പൂർണമായി തന്നെ മോചിതമായി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ വികസനവും പുരോഗതിയും ലക്ഷ്യമിട്ട വൻ നിക്ഷേപ പദ്ധതികൾക്ക് ഉദാര സാമ്പത്തിക നയങ്ങളിലൂടെ പിന്തുണ നൽകാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. ജിസിസി ഉച്ചകോടിക്കും മനാമ ഡയലോഗിനും ആതിഥ്യം വഹിക്കുക വഴി ഗൾഫ് രാഷ്ട്രങ്ങള്‍ക്കിടിയിലുള്ള ബന്ധം ശക്തമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കാനും ബഹ്റൈന് സാധിച്ചു.
ജിസിസി സംയുക്ത സുരക്ഷാ പരിശീലനം സംഘടിപ്പിക്കാനും മേഖലക്ക് നേരെയുള്ള ഭീഷണികളെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനം ശക്തമാക്കാനും രാജ്യം മുൻ കയ്യെടുത്തു. ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യത്ത് ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ നിയമപരമായി ജോലി ചെയ്യാൻ കഴിയുന്ന ഫ്ലക്സിബിൾ വർക്കിംഗ് പെർമിറ്റ് പ്രഖ്യാപനം ജി.സി.സി തലത്തിൽ തന്നെ ആദ്യ ചുവട് വെപ്പായി മാറി. പ്രവാസി വീട്ടമ്മമാർക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന തൊഴിൽ പരിഷ്കരണവും ശ്രദ്ധിക്കപ്പെട്ടു.
വിദേശ തൊഴിലാളികൾക്ക് സഹായകരമായ ഒട്ടേറെ തൊഴിൽ പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പിലാക്കപ്പെട്ടത് വഴി മൂന്നര ലക്ഷത്തിലധികം വരുന്ന ബഹ്റൈനിലെ പ്രവാസികൾക്കും ഇത് പ്രതീക്ഷാ നിർഭരമായ പുതുവർഷ പിറവിയാണ്.
Adjust Story Font
16

