Quantcast

എട്ടാമത് വാഖ് പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ അലി ഇന്റര്‍നാഷണല്‍ എഫ് സി ചാമ്പ്യന്‍മാരായി

MediaOne Logo

Jaisy

  • Published:

    18 May 2018 6:07 PM GMT

എട്ടാമത് വാഖ് പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ അലി ഇന്റര്‍നാഷണല്‍ എഫ് സി ചാമ്പ്യന്‍മാരായി
X

എട്ടാമത് വാഖ് പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ അലി ഇന്റര്‍നാഷണല്‍ എഫ് സി ചാമ്പ്യന്‍മാരായി

മാക് ഖത്തറാണ് ടൂര്‍ണ്ണമെന്റിലെ റണ്ണേഴ്‌സ് അപ്

ഖത്തറിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളെ അണിനിരത്തി വാഴക്കാട് അസോസിയേഷന്‍ ദോഹയില്‍ സംഘടിപ്പിച്ച എട്ടാമത് വാഖ് പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ അലി ഇന്റര്‍നാഷണല്‍ എഫ് സി ചാമ്പ്യന്‍മാരായി. മാക് ഖത്തറാണ് ടൂര്‍ണ്ണമെന്റിലെ റണ്ണേഴ്‌സ് അപ് .

ദോഹ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് 8 ാമത് എം ബി എം വാഖ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ പോരാട്ടം നടന്നത്. കരുത്തരായ മാക് ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ അലി ഇന്റര്‍നാഷണല്‍ എഫ് സി മേളയിലെ ചാമ്പ്യന്മാരായി. കളിയുടെ 33 ാം മിനുട്ടില്‍ സതീഷനാണ് ഗോള്‍ വീഴ്ത്തിയത്. സ്‌പോണ്‍സര്‍മാരായ എം ബി എം ട്രാന്‍സ്‌പോര്‍ട് സി ഇ ഒ സയിദ് മുഹമ്മദ് നസീര്‍ ട്രോഫി സമ്മാനിച്ചു. മാര്‍ക് എംഡി ഷൗക്കത്തലി താജാണ് റണ്ണേഴ്‌സ് അപ്പായ മാക് ഖത്തറിന് ട്രോഫി നല്‍കിയത്. ടൂര്‍ണ്ണമെന്റിലെ മികച്ച താരങ്ങള്‍ക്കുള്ള മെഡലുകളും ട്രോഫികളും ബ്രൈറ്റ് വേ എം ഡി റാഫിയും സമ്മാനിച്ചു. മത്സരത്തിനു മുന്നോടിയായി വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും റേഡിയോ സുനോ റേഡിയോ ഒലിവ് ജോക്കികള്‍ മാറ്റുരച്ച പ്രദര്‍ശനം മത്സരവും ദോഹ സ്‌റ്റേഡിയത്തില്‍ അരങ്ങേറി . ഖത്തര്‍ പൊലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫീസര്‍ ലഫ്റ്റനന്റ് മുഹമ്മദ് സല്‍മാന്‍ സയാര്‍ അല്‍ മുഹമ്മദ് ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക കായിക രംഗങ്ങളിലെ പ്രമുഖരും സമാപന ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story