ഖത്തറില്‍ 'സഹാബ്' ജീവകരുണ്യ പദ്ധതിക്ക് തുടക്കം

ഖത്തറില്‍ 'സഹാബ്' ജീവകരുണ്യ പദ്ധതിക്ക് തുടക്കം
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ജീവ കരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ ചാരിറ്റി രാജ്യത്തിനകത്തെ അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനാണ് സഹാബ് എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.
ഖത്തര്‍ ചാരിറ്റിയുടെ കീഴില്‍ 'സഹാബ്' എന്നപേരില്‍ വിപുലമായ ജീവകരുണ്യ പദ്ധതിക്ക് തുടക്കമിട്ടു. പേള്‍ ഖത്തറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ ചാരിറ്റി സി ഇ ഒ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ കുവാരിയും സഹാബ് ഇനീഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തലാല്‍ അല്‍ കുവാരിയും പങ്കെടുത്തു. ശൈഖ് ജുവാന്‍ ബിന്‍ ആല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ജീവ കരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ ചാരിറ്റി രാജ്യത്തിനകത്തെ അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനാണ് സഹാബ് എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. 'ഔദാര്യമല്ല ഉത്തരവാദിത്തമാണ്' എന്ന തലക്കെട്ടോടെ നടപ്പാക്കുന്ന പദ്ധതി ജനങ്ങളുടെ പ്രതിസന്ധികളും പ്രയാസങ്ങളും കണ്ടറിഞ്ഞ് കൂടെനില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ചാരിറ്റി അധികൃതര്‍ പറഞ്ഞു.
Adjust Story Font
16

