Quantcast

ഹാര്‍മോണിയത്തില്‍ വിസ്മയം തീര്‍ത്ത കരീം സരിഗ പ്രവാസ ജീവിതം അവസാനിപ്പിച്ചു

MediaOne Logo

Sithara

  • Published:

    19 May 2018 3:45 PM IST

മൂന്ന് പതിറ്റാണ്ടോളം ഖത്തറിലെ അരങ്ങുകളില്‍ നിറഞ്ഞു നിന്നിരുന്ന സംഗീത പ്രതിഭ കരീം സരിഗ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.

മൂന്ന് പതിറ്റാണ്ടോളം ഖത്തറിലെ അരങ്ങുകളില്‍ നിറഞ്ഞു നിന്നിരുന്ന സംഗീത പ്രതിഭ കരീം സരിഗ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഹാര്‍മോണിയത്തില്‍ മാസ്മരികത തീര്‍ത്ത ഈ മാറഞ്ചേരിക്കാരന്‍, ഷാരുഖ് ഖാന്‍ അടക്കമുള്ള പ്രമുഖര്‍ക്കും മലയാളത്തിലെ പ്രശസ്ത ഗായകര്‍ക്കും വേണ്ടി കീബോര്‍ഡ് വായിച്ചിട്ടുണ്ട്.

ഖത്തര്‍ പ്രവാസികളുടെ ആഘോഷവേളകളിലെ അനിവാര്യ സാന്നിദ്ധ്യമായിരുന്ന മാറഞ്ചേരി സ്വദേശി കരീം സരിഗ നീണ്ട 28 വര്‍ഷക്കാലത്തെ പ്രവാസമവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പുതുതലമുറയിലെ ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത ഈ കലാകാരന്‍ നൂറു കണക്കിന് ശിഷ്യരുടെ ഗുരുവും വലിയൊരു സൗഹൃദവലയത്തിന്റെ ഉടമയുമാണ്. ഖത്തറിലെ പ്രവാസത്തിനിടക്ക് പ്രമുഖരായ കലാകാരന്‍മാര്‍ക്ക് ഓര്‍ക്കസ്ട്ര നല്‍കാനും മലപ്പുറം മാറഞ്ചേരി സ്വദേശിയായ കരീം സരിഗക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രവാസമാരംഭിച്ച നാള്‍ മുതല്‍ തന്നെ ഹാര്‍മോണിയം കയ്യിലെടുത്ത ഈ കലാകാരനും സുഹൃത്തുക്കളും ചേര്‍ന്നാല്‍ പിന്നെ എത്തുന്നിടത്തെല്ലാം മെഹ്ഫിലുകളാണ്. സംഗീത വഴിയില്‍ പരിചയപ്പെട്ട് കൂടെക്കൂട്ടിയ വലിയൊരു സൗഹൃദ വലയത്തെയും തന്റെ സംഗീത വിദ്യാര്‍ത്ഥികളെയും വിട്ടുപോകുന്നതിലുള്ള പ്രയാസം അദ്ദേഹം പങ്കുവെച്ചു.

Next Story