'നമ്മുടെ അടുക്കളത്തോട്ടം' ദോഹ നാലാമത് സീസണ്‍ കൃഷി വിളവെടുത്തു

- Published:
20 May 2018 5:10 PM IST

'നമ്മുടെ അടുക്കളത്തോട്ടം' ദോഹ നാലാമത് സീസണ്‍ കൃഷി വിളവെടുത്തു
ഖത്തറിലെ പ്രവാസി ജൈവ കാര്‍ഷിക കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ നാലാമത് സീസണ്‍ കൃഷി വിളവെടുത്തു.
ഖത്തറിലെ പ്രവാസി ജൈവ കാര്‍ഷിക കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ നാലാമത് സീസണ്‍ കൃഷി വിളവെടുത്തു. ശഹാനിയയിലെ അല്‍ദോസരി പാര്‍ക്കിനകത്തെ കൃഷിയിടത്തില്‍ വിപുലമായി പച്ചക്കറികള്‍ വിളയിച്ചെടുത്താണ് ഈ മലയാളി കൂട്ടായ്മ ശ്രദ്ധേയരാകുന്നത്.
തുടര്‍ച്ചയായ നാലാം വര്‍ഷവും മേത്തരം ജൈവപച്ചക്കറികള്‍ വിളയിച്ചെടുത്ത് മരുഭൂമിയെ കൃഷിയോഗ്യമാക്കിയ നമ്മുടെ അടുക്കളത്തോട്ടം ദോഹ കൂട്ടായ്മ ഇതിനകം തന്നെ കാര്‍ഷികരംഗത്ത് ശ്രദ്ധനേടിക്കഴിഞ്ഞു. ഒരേക്കറോളം വരുന്ന കൃഷിയിടത്തില്‍ ശൈത്യകാല പച്ചക്കറികളടക്കം രാസവളം ചേര്‍ക്കാതെയാണിവര്‍ വിളയിച്ചെടുത്തത്. ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി പ്രവാസികള്‍ക്കിടയിലെ സജീവ കാര്‍ഷിക ഗ്രൂപ്പായിമാറിയ സംഘം തികഞ്ഞ പ്രതീക്ഷയോടെയാണ് മുന്നോട്ടു പോകുന്നത് .
കൃഷിക്കായി സൗജന്യമായി നിലമനുവദിച്ച അല്‍ദോസരി പാര്‍ക്കുടമ മുഹമ്മദ് മതാര്‍ അല്‍ദോസരിയും ഐ സി സി സെക്രട്ടറി ജൂട്ടാസ് പോളും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ ലഭിച്ച വിളവ് ഗ്രൂപ്പംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു . തുടര്‍ന്നുള്ള വെള്ളിയാഴ്ചകളില്‍ വിഷരഹിത പച്ചക്കറികള്‍ ആവശ്യക്കാര്‍ക്കായി വില്‍പ്പന നടത്താനും ഈ ജൈവ കാര്‍ഷിക കൂട്ടായ്മക്ക് പദ്ധതിയുണ്ട്.
Adjust Story Font
16
