Quantcast

കേരളീയ സമാജത്തിന്റെ ഈദ് ആഘോഷം സമാപിച്ചു

MediaOne Logo

Alwyn

  • Published:

    20 May 2018 12:11 PM GMT

കേരളീയ സമാജത്തിന്റെ ഈദ് ആഘോഷം സമാപിച്ചു
X

കേരളീയ സമാജത്തിന്റെ ഈദ് ആഘോഷം സമാപിച്ചു

ബഹ് റൈനിൽ കേരളീയ സമാജം സംഘടിപ്പിച്ച ഈദ് ആഘോഷം വർണാഭമായ പരിപാടികളോടെ സമാപിച്ചു.

ബഹ് റൈനിൽ കേരളീയ സമാജം സംഘടിപ്പിച്ച ഈദ് ആഘോഷം വർണാഭമായ പരിപാടികളോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നിരവധി ആവിഷ്കാരങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ബഹ് റൈൻ കേരളീയ സമാജം സംഘടിപ്പിച്ച മൈലാഞ്ചി രാവ് വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. വിദഗ്ധരായ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളിലായിരുന്നു മൈലാഞ്ചിയിടൽ നടന്നത്. നിരവധി പ്രവാസി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സമാജം അംഗങൾ അവതരിപ്പിച്ച ഗാന മേളയും ഒപ്പനയും ഈദാഘോഷത്തിന് കൊഴുപ്പേകി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഡോ. മുഹമ്മദ് റഫീഖിനെയും നോർക്ക റൂട്ട്സ് ഔദ്യോഗിക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സിറാജുദ്ദീനെയും പരിപാടിയിൽ ആദരിച്ചു. ഈദാഘോഷ പരിപാടികൾക്ക് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള , സെക്രട്ടറി വീരമണി, മനോഹരൻ പാവറട്ടി എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story