Quantcast

ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ സ്‌കൗട്ട്സ് ആന്റ് ഗൈഡ്‌സ് രാജ്യ പുരസ്‌കാര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

MediaOne Logo

Jaisy

  • Published:

    21 May 2018 2:51 AM GMT

സൗദി ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് വിദ്യര്‍ത്ഥികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു

സൌദി ദമ്മാം അല്‍ഖോസാമ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ സ്‌കൗട്ട്സ് ആന്റ് ഗൈഡ്‌സ് രാജ്യ പുരസ്‌കാര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സൗദി ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് വിദ്യര്‍ത്ഥികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.

റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ചായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിദ്യര്‍ത്ഥികള്‍ രാജ്യന്തര തലത്തില്‍ സംഘടിപ്പിച്ച പരീക്ഷയില്‍ യോഗ്യത നേടിയാണ് ഇവര്‍ പുരസ്‌കാരത്തിന്ന് അര്‍ഹത നേടിയത്. രാജ്യ പുരസ്‌കാറിന് പുറമെ സ്‌കൗട്ട് ആന്റ് ഗൈഡസ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രപതി പുരസ്‌കാറിന്നും ഇവര്‍ യോഗ്യത നേടി. പരിപാടിയില്‍ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബഹുമതി പത്രവും ബാഡ്ജും വിതരണം ചെയ്തു. സൗദി സ്‌കൗട്ട്‌സ് അസോസിയേഷന്‍ വൈസ്. പ്രസിഡന്റ് അബ്ദുള്ള ബിന്‍ സുലൈമാന്‍ അല്‍ ഫഹദ്, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സു റഹ്മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ചടങ്ങില്‍ സൗദിയിലെ ഭാരത് സ്‌കൗട്ട്‌സ് അന്റ് ഗൈഡന്‍സ് മാര്‍ഗനിര്‍ദ്ദേശകരായ ബിനോ മാത്യു, ഷമീര്‍ ബാബു എന്നിവരെ ആദരിച്ചു.

TAGS :

Next Story