Quantcast

ഖത്തറില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍

MediaOne Logo

admin

  • Published:

    22 May 2018 4:49 PM IST

2015 ഡിസംബര്‍ മാസത്തില്‍ ഖത്തറില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 649 അപകടങ്ങളാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. 2014 ഡിസംബറിനെ അപേക്ഷിച്ച് 38 ശതമാനം കൂടുതലാണിത്. 2015ല്‍ മൊത്തം 5,998 അപകടങ്ങളാണുണ്ടായത്.

2015 ഡിസംബര്‍ മാസത്തില്‍ ഖത്തറില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 649 അപകടങ്ങളാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. 2014 ഡിസംബറിനെ അപേക്ഷിച്ച് 38 ശതമാനം കൂടുതലാണിത്. 2015ല്‍ മൊത്തം 5,998 അപകടങ്ങളാണുണ്ടായത്.

2014ല്‍ 5,325 അപകടങ്ങള്‍ ഉണ്ടായിരുന്ന ഖത്തറില്‍ 2015 ആയപ്പോഴേക്കും 5998 അപകടങ്ങള്‍ ഉണ്ടായതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകളില്‍ സൂചിപ്പിക്കുന്നത് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ദ്ധനയുണ്ടായി .ശൈത്യകാല അവധി ചെലവിടാനായി സ്വദേശികളില്‍ നല്ലൊരു വിഭാഗം രാജ്യത്തിനു പുറത്തായിരുന്നിട്ടും ഡിസംബറില്‍ വാഹനാപകടങ്ങള്‍ കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . റോഡ് സുരക്ഷയെക്കുറിച്ചുള്ള നിരവധി പ്രചാരണ പരിപാടികള്‍ നടന്നിട്ടും അപകടങ്ങളില്‍ മാറ്റം വന്നിട്ടില്ല. റോഡുകളില്‍ പൊലിസുദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായാല്‍ മാത്രമേ അപകടങ്ങളില്‍ കുറവുവരികയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ദോഹയുടെ പ്രാന്ത പ്രദേശങ്ങളിലൂടെയുള്ള വേഗപരിധി കൂടിയ റോഡുകളിലാണ് അപകടങ്ങളില്‍ ഏറിയ പങ്കും നടക്കുന്നത്. ഇവിടെ സുരക്ഷ നിര്‍ദേശങ്ങളോ ട്രാഫിക് അടയാളങ്ങളോ മീഡിയനുകളോ കുറവാണ് എന്നതാണ് കാരണം. നേരത്തെ ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം നടത്തിയ സര്‍വേയില്‍ മരണം സംഭവിക്കുന്ന യാത്രക്കാരില്‍ അധികവും 20നും 30നും മധ്യേ പ്രായമുള്ള യുവാക്കളാണെന്ന് കണ്ടെത്തിയിരുന്നു. ലൈസന്‍സ് ലഭിച്ച് നാലുവര്‍ഷത്തില്‍ കുറവ് പരിചയ സമ്പത്തുള്ളവരാണ് ഇവരിലേറെയും.

Next Story