ഖത്തറില്‍ കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് വര്‍ദ്ധന

ഖത്തറില്‍ കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് വര്‍ദ്ധന
ഉപരോധത്തിന്റെ ആദ്യ മാസത്തേക്കാള്‍ വന്‍ വര്‍ദ്ധന കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് കൈവരിക്കനായതായി മവാനി ഖത്തര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്
ഖത്തറില്‍ കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് ആഗസ്തില്‍ 78 ശതമാനം വര്‍ദ്ധനയുണ്ടായതായി ഖത്തര്‍ തുറമുഖ മാനേജ്മെന്റ് അതോറിട്ടി വ്യക്തമാക്കി .ഉപരോധത്തിന്റെ ആദ്യ മാസത്തേക്കാള്‍ വന്‍ വര്‍ദ്ധന കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് കൈവരിക്കനായതായി മവാനി ഖത്തര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഖത്തർ തുറമുഖ മാനേജ്മെന്റ് അതോറിറ്റി ആഗസ്ത് മാസത്തിൽ ജനറൽ കാർഗോ ഇനത്തിൽ ക്ലിയർ ചെയ്തത് 142854 ടൺ കാർഗോ. മുൻ മാസത്തെ 80275 ടൺ കാർഗോയെ അപേക്ഷിച്ച് 78 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മവാനി ഖത്തർ പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോർട്ടിലാണ് കാർഗോ വർധനവ് വ്യക്തമാക്കുന്നത്. ആഗസ്തിൽ മവാനി ഖത്തർ 67603 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 4870 വാഹനങ്ങളും 58895 കാലികളുമടക്കം 23482 ടൺ ചരക്കുകളും അതോറിറ്റി കൈകാര്യം ചെയ്തു.
ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലായി ജനറൽ കാർഗോ ഇനത്തിൽ 254234 ടൺ ചരക്കാണ് മവാനി ഖത്തർ കൈകാര്യം ചെയ്തിരിക്കുന്നത്. 140490 സ്റ്റാൻഡേർഡ് കണ്ടെയ്നറുകളും ഇക്കാലയളവിൽ മവാനി ഖത്തർ വഴി കടന്നുപോയി. ഗാേബ്രാ, ബിൽഡിംഗ് മെറ്റീരിയൽ ഇനത്തിൽ ആഗസ്തില്‍ 23482 ടൺ കൈകാര്യം ചെയ്തു. ജൂലൈയിൽ ഇത് 7897 ടൺ മാത്രമായിരുന്നു. 197 ശതമാനത്തിന്റെ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16

