Quantcast

ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളി മോംസ് ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Jaisy

  • Published:

    24 May 2018 1:12 PM GMT

ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളി മോംസ് ഓണാഘോഷം സംഘടിപ്പിച്ചു
X

ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളി മോംസ് ഓണാഘോഷം സംഘടിപ്പിച്ചു

അംഗങ്ങള്‍ മിര്‍ദിഫിലെ വില്ലയില്‍ ഒത്തുചേര്‍ന്നായിരുന്നു ആഘോഷം

യുഎഇയിലെ മലയാളി വീട്ടമ്മമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളി മോംസ് ഓണാഘോഷം ഒരുക്കി. അംഗങ്ങള്‍ മിര്‍ദിഫിലെ വില്ലയില്‍ ഒത്തുചേര്‍ന്നായിരുന്നു ആഘോഷം.

അവധി ദിവസം കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന ദിയ ഹസന്റെ വില്ലയില്‍ ഒത്തുകൂടിയ അംഗങ്ങള്‍ പൂക്കളമൊരുക്കി. പിന്നെ തിരുവാതിരക്കളി, അംഗങ്ങള്‍ മാറ്റുരച്ച കളികളും തമാശകളും.

കഴിഞ്ഞ മാര്‍ച്ചിലാണ് മലയാളി മോംസ് മിഡിലീസ്റ്റ് എന്ന പേരില്‍ വീട്ടമ്മമാര്‍ ഫേസ്ബൂക്ക് കൂട്ടായ്മക്ക് തുടക്കമിട്ടത്. അംഗങ്ങള്‍ക്കും കുടുംബത്തിനും വിഭവ സമൃദ്ധമായ സദ്യ വിളമ്പിയ ശേഷം ഓണപ്പാട്ട്. തുടര്‍ന്ന് പുതിയ വിഭവമായ സെല്‍ഫിയുടെയും ഗ്രൂപ്പിയുടെയും തിരക്ക്.

TAGS :

Next Story