അറബ് ഇന്ത്യ കോര്‍പ്പറേഷന്‍ ഫോറത്തിന്റെ ആദ്യ മന്ത്രി തല യോഗം ബഹ്‌റൈനില്‍ നടന്നു
അറബ് ഇന്ത്യ കോര്‍പ്പറേഷന്‍ ഫോറത്തിന്റെ ആദ്യ മന്ത്രി തല യോഗം ബഹ്‌റൈനിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്നു. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

അറബ് ഇന്ത്യ കോര്‍പ്പറേഷന്‍ ഫോറത്തിന്റെ ആദ്യ മന്ത്രി തല യോഗം ബഹ്‌റൈനിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്നു. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധത്തിന്റെ നാള്‍ വഴികളെക്കുറിച്ച് വിവരിച്ചു കൊണ്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറബ് ലീഗ് മന്ത്രിതല യോഗത്തില്‍ സംസാരിച്ചു തുടങ്ങിയത്. പ്ലേഗ് പോലെ അടരുന്ന വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രവണതകളെ അവസാനിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ് നാമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാതെ മുന്നേറ്റം സാധ്യമല്ല. ഭീകര സംഘങ്ങള്‍ ആധുനിക സാങ്കേതിക വിദ്യകളും സോഷ്യല്‍ മീഡിയയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതായും അത്തരം ആശയഗതികള്‍ യുവത്വത്തെ സ്വാധീനിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭീകരതയുമായി മതത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും മാനവികതയില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള അന്തരമാണ് പ്രകടമാകുന്നതെന്നും അവര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓട്ടോമൊബൈല്‍, ചെറുകിട സംരംഭങ്ങല്‍, ബഹിരാകാശ സാങ്കേതിക വിദ്യ, ബയോ ടെക്‌നോളജി, എന്നീ മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ ഇന്ത്യ തേടുന്നതായി അവര്‍ പറഞ്ഞു. വ്യാപാര വ്യാവസായിക രംഗങ്ങളിലെ നിക്ഷേപ സാധ്യതകള്‍, ഭീകരതക്കെതിരെയുള്ള യോജിച്ച മുന്നേറ്റം, അറബ് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, ഊര്‍ജ നിക്ഷേപം, സംസ്‌കാരങ്ങല്‍ തമ്മിലുള്ള വിനിമയം എന്നീ മേഖലകളിലുള്ള സഹകരണത്തെക്കുറിച്ചു യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ.നബീല്‍ അല്‍ അറബി, വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
Adjust Story Font
16

