ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മെഡിക്കല്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങുന്നു

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മെഡിക്കല്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങുന്നു
ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററുമായി സഹകരിച്ച് സ്ഥാപിക്കുന്ന സെന്ററിനായി ധാരണാപത്രത്തില്‍ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ഒപ്പുവെച്ചു.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മെഡിക്കല്‍ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുന്നു. ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററുമായി സഹകരിച്ച് സ്ഥാപിക്കുന്ന സെന്ററിനായി ധാരണാപത്രത്തില്‍ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ഒപ്പുവെച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കേഡര്‍മാരെ യോഗ്യരായ മെഡിക്കല്‍ പരിശീലകരാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. മന്ത്രാലയത്തിലെ ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അബ്ദുല്ല അല്‍നുഐമി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററിലെ ഡോ. ഖാലിദ് സൈഫുദ്ദീന്‍ എന്നിവരാണ് പുതിയ മെഡിക്കല്‍ ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. സിവില്‍ ഡിഫന്‍സ് വിഭാഗം ആസ്ഥാനത്താണ് കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലവും ഓഫീസും ആഭ്യന്തര മന്ത്രാലയം നല്‍കും. പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും സേവനങ്ങളും പരിശീലകരെയും നല്‍കേണ്ടത് ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററാണ്. കേന്ദ്രത്തിന് അംഗീകാരം ലഭിക്കുന്നതുവരെ ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്റര്‍ തങ്ങളുടെ സേവനം തുടരണം മന്ത്രാലയം നടപ്പിലാക്കിവരുന്ന നൂതന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
Adjust Story Font
16

