Quantcast

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൌദി അറേബ്യയിലെത്തി

MediaOne Logo

admin

  • Published:

    25 May 2018 7:59 PM GMT

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൌദി അറേബ്യയിലെത്തി
X

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൌദി അറേബ്യയിലെത്തി

രാവിലെ ഒന്പത് നാല്‍പത്തി അഞ്ചോടെ റിയാദിലെ കിംങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. പ്രസിഡന്‍റായി ചുമതലയേറ്റതിന് ശേഷമുള്ള ട്രംപിന്‍റെ പ്രഥമ വിദേശ സന്ദര്‍ശനമാണ് ഇത്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൌദി അറേബ്യയിലെത്തി. രാവിലെ ഒന്പത് നാല്‍പത്തി അഞ്ചോടെ റിയാദിലെ കിംങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. പ്രസിഡന്‍റായി ചുമതലയേറ്റതിന് ശേഷമുള്ള ട്രംപിന്‍റെ പ്രഥമ വിദേശ സന്ദര്‍ശനമാണ് ഇത്. അറബ് ഇസ്ലാമിക രാഷ്ട്രതലവന്‍മാരുമായി ട്രംപ് റിയാദില്‍ കൂടിക്കാഴ്ച നടത്തും.

എയര്‍ഫോര്‍ഴ്സ വണ്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ ഡോണാള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയെയും സല്‍മാന്‍ രാജാവും റിയാദ് ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദറും ചേര്‍ന്ന് സ്വീകരിച്ചു. ഊശ്മള വരവേല്‍പ്പാണ് ട്രംപിന് റിയാദില്‍ ലഭിച്ചത്. അല്‍പ്പ സമയത്തിനകം റോയല്‍ കോര്‍ട്ട് ആസ്ഥാനത്ത് ഔദ്യോഗിക സ്വീകരണ ചടങ്ങുള്‍ നടക്കും. ഉച്ച വിരുന്നിന് ശേഷമാണ് ഉഭയ കക്ഷി ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി ആയുധ , വാണിജ്യ കരാറുകള്‍ ഒപ്പുവെക്കും. സൌദി അറേബ്യയും അമേരിക്കയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൌഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്ന കരാറുകളാണ് ഒപ്പുവെക്കുയെന്ന് സൌദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍ പ്രതികരിച്ചു.

ഉച്ചക്ക് ശേഷം സൌദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫും രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപുമായി പ്രത്യേകം ചര്‍ച്ച നടത്തും. നാഷണല്‍ മ്യൂസിയത്തില്‍ സൌദി രാജകുടുംബാഗങ്ങള്‍ ട്രംപിന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. അറബ് ഇസ്ലാമിക ലോകത്തെ അഭിസംബോധന ചെയ്തുള്ള ട്രംപിന്‍റെ പ്രസംഗം നാളെയാണ്. കിംങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന അറബ് ഇസ്ലാമിക അമേരിക്ക ഉച്ചകോടിയില്‍ അന്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാവും ട്രംപ് മുന്നോട്ട് വെക്കുകയെന്നാണ് വിലയിരുത്തല്‍. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ചയും നടത്തും.

TAGS :

Next Story