Quantcast

ഷാർജ ഭരണാധികാരി സെപ്തംബർ 24ന്​ കേരളത്തിൽ

MediaOne Logo

Jaisy

  • Published:

    26 May 2018 1:58 AM IST

ഷാർജ ഭരണാധികാരി സെപ്തംബർ 24ന്​ കേരളത്തിൽ
X

ഷാർജ ഭരണാധികാരി സെപ്തംബർ 24ന്​ കേരളത്തിൽ

കോഴിക്കോട്​ സർവകലാശാലയുടെ ഡിലിറ്റ്​ ബിരുദം സ്വീകരിക്കാനാണ് അദ്ദേഹമെത്തുന്നത്

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസ്മി സെപ്തംബർ 24ന്​ കേരളത്തിൽ എത്തും. കോഴിക്കോട്​ സർവകലാശാലയുടെ ഡിലിറ്റ്​ ബിരുദം സ്വീകരിക്കാനാണ് അദ്ദേഹമെത്തുന്നത്. നാലു ദിവസം അദ്ദേഹം കേരളത്തിൽ തങ്ങും.

ഞായറാഴ്ച കേരളത്തിൽ എത്തുന്ന ഷാർജ ഭരണാധികാരിക്ക്​ വൻ സ്വീകണമാകും ലഭിക്കുക. വൈകീട്ട്​ മൂന്നു മണിക്ക്​ തിരുവനന്തപുരത്താണ്​ ​അദ്ദേഹം വിമാനം ഇറങ്ങുക. തൊട്ടടുത്ത ദിവസം കാലത്ത്​ സെക്രട്ടറിയറ്റിൽ മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തും. തുടർന്ന്​ രാജ്​ഭവനിൽ ഗവർണറുമായി കൂടിക്കാഴ്​ച. രാജ്​ഭവനിൽ ഗവർണറുടെ ഉച്ചവിരുന്നും നടക്കും. വൈകീട്ട്​ ആറരക്ക്​ ഹോട്ടൽ ലീലയിൽ കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾപ്പെടുന്ന സാംസ്കാരിക പ്രദർശനം ഒരുക്കും.

26ന്​ കാലത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ ​വക ക്ലിഫ്​ ഹൗസിൽ ചായസൽക്കാരം. തുടർന്ന്​ ഇരുവരും രാജ്​ഭവനിലേക്ക്​ നീങ്ങും. അവിടെ നടക്കുന്ന ചടങ്ങിലാകും ഡിലിറ്റ്​ വിതരണം. ബുധനാഴ്ച വ്യവസായ പ്രമുഖൻ എം.എ യൂസുഫലിക്കൊപ്പം കൊച്ചിയിൽ സ്വകാര്യ സന്ദർശനം. അന്നു വൈകീട്ട്​ ശൈഖ്​ സുൽത്താൻ ആൽ ഖാസ്​മി ഷാർജയിലേക്ക്​ മടങ്ങും.

ഷാർജ ഭരണാധികാരിക്കൊപ്പം യു.എ.ഇയിൽ നിന്നുള്ള നിരവധി പ്രമുഖരും കേരളത്തിലെത്തും. ഷാർജ മീഡിയാ കോർപറേഷൻ ചെയർമാൻ ശൈഖ്​ സുൽത്താൻ ബിൻ അഹ്മദ്​, ഷാർജ റൂളേഴ്സ്​ കോർട്ട്​ ചെയർമാൻ ശൈഖ്​ സാ​ലെം ബിൻ അബ്​ദുൽ റഹ്​മാൻ, ഷാർജ പെട്രോളിയം കൗൺസിൽ വൈസ്​ ചെയർമാൻ ശൈഖ്​ ഫാഹിം ആൽ ഖാസ്​മി, ഷാർജ കൾച്ചറൽ അതോറിറ്റി ചെയർമാൻ അബ്​ദുല്ല അൽ ഉവൈസ്​ എന്നിവർ സംഘത്തിലുൾപ്പെടും. വ്യവസായ പ്രമുഖൻ എം.എ യൂസുഫലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്​ അഡ്വ. വൈ.എ റഹീം എന്നിവരും ഷാർജ ഭരണാധികാരിയെ അനുഗമിക്കും.

ഡിസംബറിൽ യു.എ.ഇ സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഷാർജ ഭരണാധികാരിയെ കേരളത്തിലേക്ക്​ ക്ഷണിച്ച്​ ഔദ്യോഗികമായി കത്ത്​ കൈമാറിയത്​. മലയാളി സമൂഹത്തോട്​ എന്നും താൽപര്യം പുലർത്തുന്ന ശൈഖ്​ ഡോ.സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസ്മി ക്ഷണം സ്വീകരിക്കുകയായിരുന്നു.

TAGS :

Next Story