Quantcast

2022 ലോകകപ്പ്: ഖത്തറുമായി റഷ്യ കരാര്‍ ഒപ്പുവെച്ചു

MediaOne Logo

Alwyn

  • Published:

    26 May 2018 3:55 AM IST

2022 ലോകകപ്പ്: ഖത്തറുമായി റഷ്യ കരാര്‍ ഒപ്പുവെച്ചു
X

2022 ലോകകപ്പ്: ഖത്തറുമായി റഷ്യ കരാര്‍ ഒപ്പുവെച്ചു

കായിക മേഖലയില്‍ ഖത്തറും റഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത് .

2022 ലെ ഫിഫ ലോകകപ്പില്‍ ഖത്തറുമായി സഹകരിക്കാന്‍ റഷ്യ കരാറില്‍ ഒപ്പുവെച്ചു. ഖത്തര്‍ അമീര്‍ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഔദ്യോഗിക റഷ്യ സന്ദര്‍ശനത്തിനിടയിലാണ് സുപ്രധാനമായ കരാറില്‍ ഒപ്പുവെച്ചത്. കായിക മേഖലയില്‍ ഖത്തറും റഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത് .

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഔദ്യോഗിക റഷ്യ സന്ദര്‍ശനത്തിനിടയില്‍ സുപ്രധാനമായ നിരവധി കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുന്നത്. 2018 റഷ്യ ലോകകപ്പിന് ശേഷം ഫിഫ ലോകകപ്പിന് ആദിത്യമരുളുന്ന ഖത്തറിനുള്ള പിന്തുണയും സഹകരണവും റഷ്യ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കരാറിലാണ് ആദ്യം ഒപ്പുവെച്ചത്. കായികമേഖലയിലെ സഹകരണം ശക്തമാക്കുന്നതോടൊപ്പം വാണിജ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണ കരാറുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ രംഗങ്ങളില്‍ സംയുക്ത സമിതികള്‍ പ്രവര്‍ത്തിച്ച് വരുന്നതായും റഷ്യന്‍ അംബാസഡര്‍ നൂര്‍ മുഹമ്മദ് ഖോലോഫ് വ്യക്തമാക്കി. 2018 ഖത്തര്‍ റഷ്യ സാംസ്‌കാരിക വര്‍ഷമായി ആചരിക്കുന്നതിനാല്‍ സാംസ്‌കാരിക രംഗത്തും പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളിലെയും വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ ഈയിടെ കരാറില്‍ ഒപ്പുവെച്ചിരുന്നു.

Next Story