ഖത്തറില്‍ ആഭ്യന്തര ഉത്പാദന രംഗത്ത് പുരോഗതിയുണ്ടാകുമെന്ന്

ഖത്തറില്‍ ആഭ്യന്തര ഉത്പാദന രംഗത്ത് പുരോഗതിയുണ്ടാകുമെന്ന്
ഖത്തര്‍ നാഷണല്‍ ബാങ്ക് പുറത്തുവിട്ട ഖത്തര്‍ ഇക്കണോമിക് ഇന്‍സൈറ്റ് റിപ്പോര്‍ട്ടിലാണ് എണ്ണ പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഉത്പാദനം ശക്തിപ്പെടുന്നുവെന്ന സൂചനയുളളത്.
ഖത്തറില്‍ ആഭ്യന്തര ഉത്പാദന രംഗത്ത് വരും വര്‍ഷങ്ങളില്‍ പുരോഗതിയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ നാഷണല്‍ ബാങ്ക് പുറത്തുവിട്ട ഖത്തര്‍ ഇക്കണോമിക് ഇന്‍സൈറ്റ് റിപ്പോര്‍ട്ടിലാണ് എണ്ണ പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഉത്പാദനം ശക്തിപ്പെടുന്നുവെന്ന സൂചനയുളളത്.
അമേരിക്കയില്‍ എണ്ണയുല്‍പ്പാദനത്തിലുണ്ടായ കുറവും എണ്ണയുടെ സ്ഥായിയായ ആവശ്യകതയുമാണ് ഖത്തറിലെ ആഭ്യന്തര ഉത്പാദന രംഗം ശക്തിപ്പെടുമെന്ന അനുമാനത്തിന് ആധാരം. ഖത്തര്‍ നാഷനല്‍ ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് ജിഡിപി നിരക്കില്‍ വരും വര്‍ഷങ്ങളില്‍ പുരോഗതി ഉണ്ടാകുമെന്ന് പറയുന്നുണ്ട്. നിക്ഷേപങ്ങള്‍ ചെലവഴിക്കുന്നതിന്റെ തോത് വര്‍ധിക്കുകയും രാജ്യത്തെ ബര്‍സാന്‍ വാതക പദ്ധതിയില്‍നിന്നും പ്രാഥമിക ഉല്‍പാദനം ആരംഭിക്കുകയും ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. നിലവിലെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാതോത് 3.3 ശതമാനമാണ് . 2017ല്‍ ഇത് 3.9 ശതമാനവും 2018-ഓടെ 4.2 ശതമാനത്തിലും എത്തുമെന്നാണ് ക്യുഎന്‍ബിയുടെ 'ഖത്തര്‍ ഇക്കണോമിക് ഇന്‍സൈറ്റ്' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എണ്ണവിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് ഖത്തര്‍ സാമ്പത്തികരംഗം കരുതലോടെയാണ് നീങ്ങിയിരുന്നത്. എന്നാല്‍, ഇടക്കാലത്ത് വിപണിയില്‍ ഉണര്‍വ് പ്രകടമായതായും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തെ എണ്ണ വിപണി ബാരലിന് യു.എസ് ഡോളര്‍ 41 ആണ്. 2017ല്‍ ബാരലിന് 51 ഡോളറും, 2018 ല്‍ 56 ഡോളറുമായി തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16

