സൗദിയില്‍ അനധികൃതമായി ഹൗസ് ഡ്രൈവര്‍ വിസ മാറിയവര്‍ പിടിക്കപ്പെടുന്നു
ഹൗസ് ഡ്രൈവര്‍ വിസയിലുള്ളവര്‍ക്ക് മറ്റു ജോലിയിലേക് മാറാനുള്ള ഇളവ് നിര്‍ത്തലാക്കിയതിനു ശേഷവും അനധികൃതമായി ഇക്കാമ മാറിയ അഞ്ചു ഇന്ത്യക്കാര്‍ അടക്കം 27 പേരെ പാസ്പോട് വിഭാഗം പിടികൂടി
സൗദിയില്‍ അനധികൃതമായി ഹൗസ് ഡ്രൈവര്‍ വിസ മാറിയവര്‍ പിടിക്കപ്പെടുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലുള്ളവര്‍ക്ക് മറ്റു ജോലിയിലേക് മാറാനുള്ള ഇളവ് നിര്‍ത്തലാക്കിയതിനു ശേഷവും അനധികൃതമായി ഇക്കാമ മാറിയ അഞ്ചു ഇന്ത്യക്കാര്‍ അടക്കം 27 പേരെ പാസ്പോട് വിഭാഗം പിടികൂടി. എണ്ണായിരം മുതല്‍ പതിനാറായിരം റിയാല്‍ കൊടുത്തതാണ് ഇവരില്‍ പലരും ഇകാമാ മാറിയിട്ടുള്ളത്. പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവതും എട്ടു മാസം മുമ്പ് ഇക്കാമ മാറിയവരാണ്.
തമിഴ് നാട് സ്വദേശി ദിവാകരനെ കഴിഞ്ഞ ദിവസമാണ് ലേബര്‍ ഓഫീസ് അധികൃതര്‍ ജോലി സ്ഥലത്തില്‍നിന്നും പിടികൂടിയത്. ഇദ്ദേഹം ആറ് മാസം മുമ്പാണ് എണ്ണായിരം റിയാല്‍ നല്‍കി ഹൌസ് ഡ്രൈവര്‍ വിസയില്‍നിന്ന് ലേബര്‍ വിസയിലേക്ക് മാറിയത്. ഇദ്ദേഹത്തിനൊപ്പം മൂന് ഹൈദരാബാദ് സ്വദേശികളും പിടിക്കപ്പെട്ടു. ജവാസാത്ത് മുഖേന മാറിയവരാണ് പിടിക്കപ്പെടുന്നവര്‍ എല്ലാവരും. ജവാസാത്ത് വഴി മാറിയവരുടെ വ്യക്തി വിവരങ്ങള്‍ മക്തബുല്‍ അമല്‍ (ലേബര്‍ ഓഫീസ്) സംവിധാനത്തിലേക് മാറാത്തതാണ് പ്രശ്നമെന്നാണ് ഈ മേഖലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മക്തബുല്‍ അമല്‍ വഴി മാറിയവര്‍ ഈ പ്രശ്നം നേരിടുന്നില്ല. ഒന്നാം ഘട്ട നിഖാകാത് നടപ്പിലാക്കുന്ന വേളയിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക് മറ്റു ജോലിയിലേക് മാറാനുള്ള അവസരം സൗദി സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഈ അവസരത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ ഈ ഇളവ് ഉപയോഗിച്ച് മറ്റു പല തൊഴിലിലേക് മാറിയിരുന്നു. പക്ഷെ രണ്ടാം ഘട്ട നിതാഖാത് നടപ്പിലാക്കിയതോടെ ഈ ഇളവ് എടുത്തുകളയുകയായിരുന്നു.
പക്ഷെ ഇളവ് നിര്‍തല,കിയതിനള ശേഷവും ജവാസാത്ത് വഴി പല വിദേശി ഇടനിലക്കാരും പണം വാങ്ങി മാറ്റി കൊടുക്കുന്നത് വ്യാപകമാകി. ഈ കാലയളവില്‍ നിരവധി പേര്‍ ഗാര്‍ഹിക തൊഴിലാളി വിസയില്‍ സൗദിയിലേക് പുതുതായി വരുകയും ചെയ്തു. ഈ അവസരമാണ് പല ഇടനിലക്കാരും വന്‍ തോതില്‍ പണമുണ്ടാക്കാനുള്ള അവസരമായി ഉപയോഗിച്ചത്. ഇത്തരത്തില്‍ ഇക്കാമ മാറ്റിയെടുത്തവരാണ് ഇപ്പോള്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. പലര്‍ക്കും ഈ ഇളവ് അവാസാനിച്ചതു പോലും അറിയില്ല. ഈ അജ്ഞത ഇടനിലക്കാര്‍ ചൂഷണം ചെയ്യുകയാണ് എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇത്തരത്തില്‍ പലരും മാറ്റിയിട്ടുണ്ടെന്നും, കൂടുതല്‍ കര്‍ശനമായ അന്വേഷണം ഈ മേഖലയില്‍ വരാന്‍ സാധ്യത ഉണ്ടെന്നുമാണ് ഇവര്‍ സൂചന നല്‍കുന്നത്.
Adjust Story Font
16

