Quantcast

പ്രവാസികളെ സംബന്ധിച്ച ചില വ്യവസ്ഥകള്‍ മന്ത്രാലയ വെബ്സൈറ്റ് നീക്കി

MediaOne Logo

Trainee

  • Published:

    26 May 2018 6:14 PM IST

പ്രവാസികളെ സംബന്ധിച്ച ചില വ്യവസ്ഥകള്‍ മന്ത്രാലയ വെബ്സൈറ്റ് നീക്കി
X

പ്രവാസികളെ സംബന്ധിച്ച ചില വ്യവസ്ഥകള്‍ മന്ത്രാലയ വെബ്സൈറ്റ് നീക്കി

2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ ചില ഉപാധികളാണിപ്പോള്‍ ഭരണ വികസന തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്

ഖത്തറില്‍ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമത്തിലെ ചില വ്യവസ്ഥകള്‍ മന്ത്രാലയ വെബ്‌സൈറ്റില്‍ നീക്കി. തൊഴില്‍ മാറ്റം സംബന്ധിച്ച ചില വ്യവസ്ഥകളിലും കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു. പുതിയ ഭേദഗതികള്‍ നടപ്പിലാക്കിയാല്‍ തൊഴില്‍ നിയമത്തിലെ സങ്കീര്‍ണതകള്‍ നീങ്ങുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ ചില ഉപാധികളാണിപ്പോള്‍ ഭരണ വികസന തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ റദ്ധാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ ജോലി മാറ്റത്തിന് ശ്രമിക്കുന്ന പ്രവാസിക്ക് പുതിയ തൊഴിലുടമ, പ്രൊഫഷന്‍, രാജ്യം, ലിംഗം എന്നിവ യോജിക്കുന്ന വിസയായിരിക്കണം നല്‍കേണ്ടത് എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഈ വ്യവസ്ഥ ഇപ്പോള്‍ നീക്കിയിട്ടുണ്ട്.

അറുപത് വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന പ്രത്യേക വ്യവസ്ഥകളും ഇപ്പോള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊഴില്‍ മാറ്റം സംബന്ധിച്ച വ്യവസ്ഥകളില്‍ ചിലത് തൊഴില്‍ മന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു. ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. മന്ത്രാലയത്തിന്റെ worker notice e-service എന്ന ലിങ്കിലൂടെ എംപ്ലോയര്‍ ചേഞ്ച്, ലീവ് ദ കണ്‍ട്രി എന്നീ രണ്ട് സേവനങ്ങളാണ് ഇപ്പോഴുള്ളത്. ഖത്തര്‍ ഐഡിയോ മൊബൈല്‍ നമ്പറോ ഉപയോഗിച്ച് ഈ സേവനം ഉപയോഗിക്കാം. സങ്കീര്‍ണതകള്‍ ഒഴിവാക്കി പ്രവാസികളുടെ തൊഴില്‍ മാറ്റം കൂടുതല്‍ ലളിതമാകാന്‍ പുതിയമാറ്റങ്ങളിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Next Story