Quantcast

'സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ ഭരണകൂടം സമൂഹത്തില്‍ ഭയം വിതക്കുന്നു'

MediaOne Logo

Subin

  • Published:

    26 May 2018 4:37 PM IST

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ ഭരണകൂടം സമൂഹത്തില്‍ ഭയം വിതക്കുന്നു
X

'സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ ഭരണകൂടം സമൂഹത്തില്‍ ഭയം വിതക്കുന്നു'

സഫലമാകണം ഈ പ്രവാസം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ഫോറം ഖത്തറില്‍ സംഘടിപ്പിച്ച ഒരു മാസത്തെ കാമ്പയിനിന്റെ സമാപനം കുറിച്ചാണ് എക്‌സപാറ്റ്്‌സ് ഫിയസ്റ്റ എന്ന പേരില്‍ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചത്...

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയും സമൂഹത്തില്‍ ഭയം വിതക്കുകയുമാണ് ഭരണകൂടമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍ ദോഹയില്‍ പറഞ്ഞു. സഫലമാകണം ഈ പ്രവാസം എന്ന കള്‍ച്ചറല്‍ഫോറം കാമ്പയിന്റെ സമാപനം കുറിച്ച് കൊണ്ട് നടന്ന, എക്‌സ്പാറ്റ്‌സ് ഫിയസ്റ്റ സാംസ്‌കാരികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഫലമാകണം ഈ പ്രവാസം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ഫോറം ഖത്തറില്‍ സംഘടിപ്പിച്ച ഒരു മാസത്തെ കാമ്പയിനിന്റെ സമാപനം കുറിച്ചാണ് എക്‌സപാറ്റ്്‌സ് ഫിയസ്റ്റ എന്ന പേരില്‍ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചത്. 'പ്രവാസം ആവിഷ്‌ക്കരിക്കപ്പെടുന്നു' എന്ന വിഷയത്തില്‍ ഒരുക്കിയ പ്രദര്‍ശനത്തോടെ പരിപാടിക്ക് തുടക്കമായി. വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷനും ചലച്ചിത്ര സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദും ചേര്‍ന്ന് സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രവാസം കേരളത്തിന്റെ ജീവിതമാണ്' എന്ന വിഷയത്തില്‍ പി.ടി കുഞ്ഞിമുഹമ്മദ് പ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ ദിവസിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാറുകള്‍ പ്രവാസികളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസ ജീവിതത്തിന് ദിശാബോധം നല്‍കുന്ന വിവിധ പവലിയനുകളാണ് സമ്മേളന നഗരിയെ ആകര്‍ഷകമാക്കിയത്. നടുമുറ്റം പ്രവര്‍ത്തകരൊരുക്കിയ, ജൈവകൃഷി സ്റ്റാള്‍, കരകൗശല മേള, ഭക്ഷ്യമേള എന്നിവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഖത്തറിലെത്തുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും വിവരങ്ങളുമുള്‍ക്കൊളളുന്ന മെബൈല്‍ ആപ്പിന്റെ പ്രഖ്യാപനം ഐ.സി.സി പ്രസിഡന്റ് മിലന്‍ അരുണ്‍ നിര്‍വ്വഹിച്ചു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു.

Next Story