Quantcast

സൌദിയില്‍ മൊബൈല്‍ ഷോപ്പുകളില്‍ സ്വദേശിവല്‍ക്കരണം: പരിശീലനം ഇന്ന് തുടങ്ങും

MediaOne Logo

admin

  • Published:

    27 May 2018 4:04 AM IST

സൌദിയില്‍ മൊബൈല്‍ ഷോപ്പുകളില്‍ സ്വദേശിവല്‍ക്കരണം: പരിശീലനം ഇന്ന് തുടങ്ങും
X

സൌദിയില്‍ മൊബൈല്‍ ഷോപ്പുകളില്‍ സ്വദേശിവല്‍ക്കരണം: പരിശീലനം ഇന്ന് തുടങ്ങും

സൌദിയില്‍ മൊബൈല്‍ ഷോപ്പുകളിലെ സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി 44,000 പേര്‍ക്കുള്ള പരിശീലനം ഇന്ന് ആരംഭിക്കും.

സൌദിയില്‍ മൊബൈല്‍ ഷോപ്പുകളിലെ സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി 44,000 പേര്‍ക്കുള്ള പരിശീലനം ഇന്ന് ആരംഭിക്കും. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി വകുപ്പാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

മൊബൈല്‍ റിപ്പയറിങിന് അപേക്ഷ സമര്‍പ്പിച്ച 44,000 സ്വദേശി യുവതി, യുവാക്കള്‍ക്കുള്ള പരിശീലനമാണ് ആരംഭിക്കുക. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ, മദീന, അസീര്‍, അല്‍ഖസീര്‍, ജീസാന്‍ എന്നീ മേഖലയിലാണ് പരിശീലനം. ഇതര മേഖലയില്‍ അടുത്ത ദിവസങ്ങളിലാണ് പരിശീലനത്തിന് തുടക്കം കുറിക്കുക. ഒരേ സമയം 22 പേര്‍ അടങ്ങുന്ന ബാച്ചിനാണ് പരിശീലനം നല്‍കുക.

സ്വദേശിയായിരിക്കുക, സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനല്ലാതിരിക്കുക, 18 വയസ്സിന് മുകളില്‍ പ്രായം ഉണ്ടായിരിക്കുക തുടങ്ങിയവയാണ് നിബന്ധനകള്‍. 20,000 പേര്‍ക്ക് ഉടന്‍ തൊഴില്‍ നല്‍കാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്കും സമീപഭാവിയില്‍ അവസരം ലഭിക്കും. കൂടാതെ സ്വതന്ത്ര ബിസിനസ് ആരംഭിക്കാന്‍ അര്‍ഹത നേടാനും പരിശീലനത്തിലൂടെ യുവാക്കള്‍ക്ക് സാധിക്കും.

TAGS :

Next Story