Quantcast

കാൻസർ കെയർ സൊസൈറ്റി രണ്ടാം വാർഷികം സംഘടിപ്പിച്ചു 

MediaOne Logo
കാൻസർ കെയർ സൊസൈറ്റി രണ്ടാം വാർഷികം സംഘടിപ്പിച്ചു 
X

കാൻസർ കെയർ സൊസൈറ്റി രണ്ടാം വാർഷികം സംഘടിപ്പിച്ചു 

ബഹ്റൈനിലെ പ്രമുഖ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി

ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന കാൻസർ കെയർ ഗ്രൂപ്പ് രണ്ടാം വാർഷിക പരിപാടികളിൽ ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി ഡോ.വലീദ് ഖലീഫ അല്‍ മനീഅ മുഖ്യാതിഥിയായിരുന്നു. നാട്ടിൽ നിന്നെത്തിയ പ്രശസ്ത ഭിശഗ്വരൻ ഡോ.വി.പി. ഗംഗാധരന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടികൾ .കാന്‍സര്‍ ബോധവത്കരണത്തിനൊപ്പം, വൃക്കരോഗങ്ങള്‍ സംബന്ധിച്ച സെമിനാര്‍, ആരോഗ്യ പരിശോധനകൾ എന്നിവയും നടന്നു.

ബഹ്റൈനിലെ പ്രമുഖ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പ്രാഥമിക അപകട രക്ഷാപരിശീലനം, ലഹരി-പുകവലി വിരുദ്ധ ബോധവത്കരണം , അഗ്നിശമന-ഗതാഗത ബോധവത്കരണം തുടങ്ങിയവക്കായി സ്റ്റാളുകളും ഒരുക്കിയിരുന്നു.ട്രാഫിക് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ്, എന്നീ വകുപ്പുകളുടെ സ്റ്റാളുകൾ ശ്രദ്ധേയമായി. ഫാത്തിമ അല്‍ മന്‍സൂരിയുടെ യോഗയെക്കുറിച്ചുള്ള ക്ളാസും ഡെമോണ്‍സ്ട്രേഷനും നടന്നു.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശ്, ട്രാഫിക് ഡയറക്ടറേറ്റ് ട്രെയ്നിങ് ആന്‍റ് പബ്ളിക് റിലേഷന്‍സ് അഫയേഴ്സ് ഡയറക്ടര്‍ ഫസ്റ്റ് ലഫ്. ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല, ഡോ.വി.പി.ഗംഗാധരന്‍, കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ. പി.വി.ചെറിയാന്‍, ജന.സെക്രട്ടറി കെ.ടി.സലിം തുടങ്ങിയവർ നേതൃത്വം നല്‍കി.

Next Story