Quantcast

ഖത്തറിലെ  അന്താരാഷ്ട്ര ഭക്ഷ്യമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി

MediaOne Logo

Rishad

  • Published:

    26 May 2018 2:05 PM IST

ഖത്തറിലെ  അന്താരാഷ്ട്ര ഭക്ഷ്യമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി
X

ഖത്തറിലെ  അന്താരാഷ്ട്ര ഭക്ഷ്യമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി

ഖത്തറില്‍ നടക്കാനിരിക്കുന്ന എട്ടാമത് അന്താരാഷ്ട്ര ഭക്ഷ്യമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു

ഖത്തറില്‍ നടക്കാനിരിക്കുന്ന എട്ടാമത് അന്താരാഷ്ട്ര ഭക്ഷ്യമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു . കഴിഞ്ഞ വര്‍ഷം ഏഴ് ദിനം നീണ്ട മേളയില്‍ രണ്ട് ലക്ഷം സന്ദര്‍ശകരാണെത്തിയത്. ഇത്തവണ രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്‍റെ രുചി വൈവിധ്യങ്ങളും സാംസ്‌കാരിക ബഹുസ്വരതയും പരിചയപ്പെടുത്തുന്ന ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളക്ക് അടുത്ത ആഴ്ചയാണ് തുടക്കമാവുന്നത്.

മുന്‍ വര്‍ഷത്തെക്കാള്‍ 20 ശതമാനത്തിലധികം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു. പതിനൊന്ന് ദിവസമാണ് ഈ വര്‍ഷത്തെ മേള. മാര്‍ച്ച്‌ 29 ന് ആരംഭിക്കുന്ന മേള ഏപ്രില്‍ എട്ട് വരെ നീളും. സ്‌കൂള്‍ അവധിക്കാലത്ത് നടക്കുന്നമേളയില്‍ സന്ദര്‍ശകരുടെ എണ്ണം 240000 കടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ആഭ്യന്തര സന്ദര്‍ശകരെ കൂടാതെ പുറത്ത് നിന്ന് കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുക കൂടിയാണ് ക്യു ടി എ അധികതര്‍ ലക്ഷ്യമിടുന്നത് .

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒറ്റ വേദിയിലാണ് മേള. ദോഹ കോര്‍ണിഷിന് സമീപത്തെ ഹോട്ടല്‍ പാര്‍ക്കില്‍ 130 ഓളം ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ഫുഡ് ട്രക്കുകള്‍, സ്വകാര്യ, പൊതു സ്ഥാപനങ്ങള്‍ എന്നിവ സജ്ജീകരിക്കും . 2,500 ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഭൂഗര്‍ഭ പാര്‍ക്കിങ് സൗകര്യമുണ്ട് . സാംസ്‌കാരിക സോണില്‍ ഖത്ത റിനു പുറമെ എത്യോപിയ, ജര്‍മനി, ജപ്പാന്‍, മെക്‌സിക്കോ, ഫിലിപ്പിനോ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, ഇറ്റലി, യു.എസ്. തുടങ്ങിയ രാജ്യങ്ങളുടെ പാരമ്പര്യ രുചിക്കൂട്ടുകളും സാംസ്‌കാരിക കലാവിരുന്നും. ഹെല്‍ത്തി സോണില്‍ ജൈവ ഭക്ഷണശാലകളും ഉണ്ടാകും . ദിവസവും രാത്രി എട്ട് മണിക്ക് നടക്കുന്ന വെടിക്കെട്ട് മേളയുടെ മാറ്റ് കൂട്ടും

Next Story