നേഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ കേരള

നേഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ കേരള
നഴ്‌സിംഗ് സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ നിരവധി പേര്‍ പങ്കാളികളായി
വേതന വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ കേരള കുവൈത്ത്. നഴ്‌സിംഗ് സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ നിരവധി പേര്‍ പങ്കാളികളായി
ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡണ്ട് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി നിശ്ചയിച്ച വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കേരളത്തിന്റെ ആരോഗ്യ മേഖല സ്തംഭിക്കുന്ന രീതിയിലേക്ക് സമരം നീങ്ങാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വനിതാവിഭാഗം കണ്വീനര്‍ മഞ്ജു മോഹന്‍ പ്രമേയം അവതരിപ്പിച്ചു. അനിയന്‍ കുഞ്ഞ് അധ്യക്ഷനായിരുന്നു അന്‍വര്‍ സയീദ് സത്താര്‍ കുന്നില്‍, കീര്‍ത്തി സുമേഷ്, ജോര്‍ജ് പോള്‍, ഷൗക്കത്ത് വളാഞ്ചേരി, മജീദ് നരിക്കോടന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് പെരേര സ്വാഗതവും ഗിരീഷ് വയനാട് നന്ദിയും പറഞ്ഞു.
Adjust Story Font
16

