Quantcast

മതകാര്യ വകുപ്പ് ഇസ്ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നീക്കം ശൂറയില്‍ പരിഗണനയില്‍

MediaOne Logo

Jaisy

  • Published:

    26 May 2018 12:42 PM GMT

മതകാര്യ വകുപ്പ് ഇസ്ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നീക്കം ശൂറയില്‍ പരിഗണനയില്‍
X

മതകാര്യ വകുപ്പ് ഇസ്ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നീക്കം ശൂറയില്‍ പരിഗണനയില്‍

ലയന കാര്യം തിങ്കളാഴ്ച ചേരുന്നു ശൂറ കൗണ്‍സില്‍ വോട്ടിനിടും

മതകാര്യ വകുപ്പ് ഇസ്ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നീക്കം സൌദി ശൂറയുടെ പരിഗണനയില്‍. ലയന കാര്യം തിങ്കളാഴ്ച ചേരുന്നു ശൂറ കൗണ്‍സില്‍ വോട്ടിനിടും. ശൂറയുടെ തീരുമാനത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

നിലവില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ് മതകാര്യ വകുപ്പ്. നന്മ കല്‍പിക്കുക, തിന്മ വിലക്കുക എന്ന തലക്കെട്ടിലാണ് പ്രവര്‍ത്തനം. ഇത് സ്വതന്ത്ര വകുപ്പായി നിലനില്‍ക്കേണ്ടതില്ല എന്ന ശിപാര്‍ശയാണ് ശൂറയില്‍ വന്നിട്ടുള്ളത്. രാജ്യത്തെ സുരക്ഷ നിയന്ത്രണം പോലിസിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി മതകാര്യ വകുപ്പ് നിലകൊള്ളേണ്ടതില്ലെന്നാണ് ഉപസമിതിയുടെ അഭിപ്രായം. മതകാര്യ വകുപ്പിന്റെ ജോലി ഇസ്ലാമിക ബോധവത്കരണവും പ്രബോധന, പ്രചാരണ പ്രവര്‍ത്തനുമായിരിക്കും.ഇതാവട്ടെ ഇസ്ലാമിക കാര്യ മന്ത്രാലയ പരിധിയില്‍ വരുന്നതാണ്. ഇതിനാല്‍ മതകാര്യ വകുപ്പിനെ ഇസ്ലാമികകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനാണ് ആലോചന.

തിങ്കളാഴ്ച നടക്കുന്ന ശൂറയുടെ 52ാമത് സാധാരണ യോഗത്തില്‍ ഇത് ചര്‍ച്ചയാകും.ഇസ്ലാമിക കാര്യ ഉപസമിതിയാണ് വിഷയം അവതരിപ്പിക്കുക. ചര്‍ച്ചക്കൊടുവില്‍ വോട്ടിങിന് ശേഷമാണ് വിഷയത്തില്‍ ശൂറ അന്തിമ തീരുമാനത്തിലെത്തുക. ലയന കാര്യത്തില്‍ വോട്ടിങും തിങ്കളാഴ്ച നടക്കും.

TAGS :

Next Story